HOME
DETAILS
MAL
പുസ്തകത്തിനു സഊദി വിദ്യഭ്യാസ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി
backup
October 08 2016 | 19:10 PM
റിയാദ്: ഇസ്റാഈലിനെയും അവരുടെ സംസ്കാരത്തെയും പരിചയപ്പെടുത്തുന്ന പാഠ പുസ്തകത്തിന് സഊദി വിദ്യഭ്യാസ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഇത്തരം പുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ നിന്നും ഉടനടി പിന്‍വലിക്കാനും മന്ത്രാലയം നിര്‍ദേശം നല്കി.
ഫലസ്തീനികളുടെ ചെറുത്തുനില്പിനെ ഭീകര പ്രവര്‍ത്തനമായി ചിത്രീകരിച്ച പുസ്തകം പിന്‍വലിച്ചു രണ്ടാഴ്ച പിന്നിടുമ്പോഴാണ് അടുത്ത നടപടി.
സ്കൂള്‍ എറൗണ്ട് ദി വേള്‍ഡ് എന്ന ഇസ്റാഈലിലെ സ്കൂളുകളിലെ പഠനത്തെ പ്രതിപാദിക്കുന്ന പാഠ ഭാ ഗ ത്തില്‍ ജൂത തൊപ്പി ധരിച്ച വിദ്യാര്‍ത്ഥികളുടെ ചിത്ര സഹിതമാണ് പുസ്തകം പുറത്തിറക്കിയത്. ഈ കുട്ടികള്‍ തങ്ങളുടെ സംസ്കാരം പഠിക്കുന്നെന്ന അടിക്കുറിപ്പോടെയാണ് ചിത്രം നല്‍കിയിരിക്കുന്നത്.
ഒന്‍പതാം ക്ലാസിലേക്കുള്ള ചരിത്ര പുസ്തകമാണ് കഴിഞ്ഞയാഴ്ച മത്രാലയം വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."