HOME
DETAILS
MAL
അനില്‍കുമാറിനുവേണ്ടി വനിതകളുടെ തിരുവാതിര
backup
May 10 2016 | 08:05 AM
കൊച്ചി: എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം അനില്‍കുമാറിന് സ്നേഹാര്‍പ്പണമായി എളമക്കരയിലെ വനിതകളുടെ മെഗാതിരുവാതിര. അഞ്ഞൂറിലധികം വനിതകള്‍ ചേര്‍ന്നാണു തിരുവാതിര കളിച്ചത്. എളമക്കരയില്‍ പതിനഞ്ച് വര്‍ഷം കൗണ്സിലറായിരുന്നപ്പൊള് അനില്‍കുമാര്‍ വനിതകള്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ക്കുള്ള ആദരം കൂടിയായിരുന്നു തിരുവാതിര. വനിതാ കൂട്ടായ്മ സി.പി.എം പി.ബി അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിലെയും കേരളത്തിലെയും സ്ത്രീവിരുദ്ധ സര്ക്കാറുകള്ക്കെതിരായുള്ള താക്കീതായിരിക്കണം തെരഞ്ഞെടുപ്പ് ഫലമെന്ന് സുഭാഷിണി അലി പറഞ്ഞു. കുട്ടായ്മയുടെ ഉപഹാരം ഗായിക ദുര്‍ഗ വിശ്വനാഥ് സുഭാഷിണി അലിക്കു സമ്മാനിച്ചു. തുടര്‍ന്ന് മെഗാ തിരുവാതിര അരങ്ങേറി. തിരുവാതിര മുത്തശ്ശി മാലതി മേനോനെ ചടങ്ങില്‍ ആദരിച്ചു. കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ബിജു ബാബു അധ്യക്ഷയായി. നേതാക്കളായ തുളസി ടീച്ചര്‍, പൂര്‍ണിമ നാരായണന്, ഉഷ പ്രവീണ്‍, ജിമിനി എന്നിവര്‍ പങ്കെടുത്തു. കണ്‍വീനര്‍ വിണ മഹേഷ് സ്വാഗതവും സജിനി ജയചന്ദ്രന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."