HOME
DETAILS

പ്രകൃതിക്ഷോഭങ്ങളെ മുന്‍കൂട്ടി അറിയാനുള്ള ഉപഗ്രഹം ഒരുങ്ങുന്നു

  
backup
October 08 2016 | 20:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d

തിരുവനന്തപുരം: കന്യാകുമാരിയില്‍ സുനാമി വിതച്ച ഭീകരതയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് പ്രകൃതി ക്ഷോഭങ്ങളെ മുന്‍കൂട്ടിയറിയാനുള്ള മാര്‍ഗത്തെക്കുറിച്ച് നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ഡോ.എ.പി മജീദ്ഖാന്‍ ചിന്തിച്ചത്. അതില്‍പിന്നെയാണ് പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ഒരു ഉപഗ്രഹം സ്വന്തമായി നിര്‍മിക്കാമെന്ന ആശയത്തിലെത്തിയതെന്ന് ഡോ. ഫൈസല്‍ഖാന്‍ സുപ്രഭാതത്തോടു പറഞ്ഞു.
2014ല്‍ തിരമാല കവര്‍ന്നെടുത്ത ജീവനുകള്‍, ഒരായുഷ്‌കാലം മുഴുവന്‍ സമ്പാദിച്ചതും സംരക്ഷിച്ചതുമെല്ലാം കടലെടുത്തു പോയവര്‍. അവര്‍ക്കെല്ലാം വേണ്ടിയാണ് സര്‍വകലാശാലയുടെ ആറുവര്‍ഷത്തെ പ്രയത്‌ന ഫലമായി 'നുയിസാറ്റ് 'തയാറാക്കിയത്. പ്രകൃതി ക്ഷോഭങ്ങളില്‍പ്പെട്ട് ഒരു ജീവന്‍പോലും പൊലിയാന്‍ പാടില്ല. 40 കോടിയോളം രൂപ ചെലവിട്ടാണ് ഉപഗ്രഹം നിര്‍മിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒയുടെ സഹകരണവും ശാസ്ത്രജ്ഞരുടെ വിദഗ്ധ ഉപദേശവും ഇതിനു ലഭിച്ചിരുന്നു.
യൂനിവേഴ്‌സിറ്റിയിലെ നൂറു വിദ്യാര്‍ഥികളും, പതിനാറോളം ശാസ്ത്രജ്ഞരുടെയും(ഐ.എസ്.ആര്‍.ഒയില്‍ നിന്നും വിരമിച്ച) നിരന്തര പരിശ്രമ ഫലമാണീ ഉപഗ്രഹം. കന്യാകുമാരി ജില്ലയിലെ സര്‍വകലാശാലാ ക്യാംപസില്‍ തന്നെ ഉപഗ്രഹം നിര്‍മിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തയാറാക്കി. സ്‌പെയ്‌സ് സ്റ്റഡീസ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ക്ലിനിക്കല്‍ ലാബടക്കമുള്ള സംവിധാനങ്ങളിലൂടെയാണ് ഇത് സാക്ഷാത്ക്കരിച്ചതെന്നും ഫൈസല്‍ഖാന്‍ പറയുന്നു.
വര്‍ഷങ്ങളായി കേരളത്തില്‍ എത്തുന്ന ശബരി ഉപ്പ് നിര്‍മാണ ഫാക്ടറി ഉടമകൂടിയാണ് അദ്ദേഹം. ഫാക്ടറിയിലെ ജീവനക്കാരും സുനാമി തിരമാലയില്‍ മരണപ്പെട്ടു. 13 കുടുംബങ്ങളാണ് അനാഥമായത്. ഇവര്‍ക്കു താങ്ങും തണലുമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമാണുള്ളത്. ഈ ഉപഗ്രഹം വഴി ലഭിക്കുന്ന വിവരങ്ങളിലൂടെ പ്രകൃതി ക്ഷോഭങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുമ്പോള്‍, രക്ഷിക്കാനാകുന്നത് നിരവധി ജീവനുകളെയാകും. അതിനു വേണ്ടിയാണ് പിതാവിന്റെ ആഗ്രഹ പ്രകാരം നിയുസാറ്റ് സഫലമായത്.
ഐ.എസ്.ആര്‍.ഒ നിയുസാറ്റിനെ ബഹിരാകാശത്തെത്തിക്കുന്നത് സൗജന്യമായാണ്. അടുത്തമാസം 20ന് ശ്രീഹരിക്കോട്ടയില്‍ നിന്ന്് പി.എസ്.എല്‍.വിയുടെ പേടകത്തില്‍ ഉപഗ്രഹം വിക്ഷേപിക്കും. സുനാമി, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചില്‍, ഭൂകമ്പം, വരള്‍ച്ച തുടങ്ങി എല്ലാ പ്രകൃതി ക്ഷോഭങ്ങളും മുന്‍കൂട്ടി അറിയാന്‍ ഇതിലൂടെ സാധിക്കും. സുനാമി ദുരന്തത്തില്‍ അനാഥരായ അറുന്നൂറു പേര്‍ക്ക് നാഗപട്ടണത്തില്‍ സുരക്ഷയൊരുക്കാനും കഴിഞ്ഞിട്ടുണ്ട്. അവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഫൈസല്‍ഖാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago