വ്യോമസേനാ ദിനം ആഘോഷിച്ചു
തിരുവനന്തപുരം: ഭാരതീയ വായുസേനയുടെ 84-ാം വാര്‍ഷികം തിരുവനന്തപുരം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തും വിവിധ കേന്ദ്രങ്ങളിലും ആഘോഷിച്ചു.
വ്യോമസേനാ ആസ്ഥാനത്ത് ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എസ്. നീലകണ്ഠന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ വായിച്ചു. ഭാരതീയ വ്യോമസേനയുടെ ആധുനികവല്‍കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും തന്ത്രപരമായ പ്രാധാന്യം, നേട്ടങ്ങള്‍, സുരക്ഷാഭീഷണി എന്നിവയെ കുറിച്ചും എയര്‍മാര്‍ഷല്‍ വിശദീകരിച്ചു. ചോദ്യോത്തര മത്സരം, ചിത്രരചന, പെയിന്റിങ് മത്സരം, വിമുക്തഭട സംഗമവും സംഘടിപ്പിച്ചു.
സാമൂഹിക കൂട്ടായ്മയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യാതിഥിയായിരുന്നു. വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥര്‍, കര, നാവിക സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യോമസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."