HOME
DETAILS

ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം അംഗീകരിക്കാത്തവരെ ഉന്മൂലനം ചെയ്യുന്നു : ജി.സുധാകരന്‍

  
backup
May 10 2016 | 09:05 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%9c%e0%b4%a8-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d
അമ്പലപ്പുഴ: ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയവും വര്‍ഗ്ഗീയ രാഷ്ട്രീയവും അംഗീകരിക്കാത്ത ജനവിഭാഗങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന നയമാണ് അവര്‍ പിന്തുടരുന്നതെന്ന് ജി.സുധാകരന്‍ പറഞ്ഞു. ഗുജറാത്ത്, മുസാഫര്‍ കലാപങ്ങളും രോഹിത് വെമുലയുടെ മരണം, കനയ്യാകുമാറിന് എതിരെ നടന്ന അക്രമണങ്ങള്‍, ഗോവിന്ദ പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ മരണവും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഇവരുടെ അക്രമണങ്ങള്‍ക്ക് ശക്തി ചോരുന്നത്. അത് ന്യൂനപക്ഷങ്ങളും ഹിന്ദുക്കളിലെ സാധാരണക്കാരും മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഭജന തന്ത്രം നമ്മുടെ രാജ്യത്ത് പരീക്ഷിച്ചത് ബ്രീട്ടീഷുകാരാണ്. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ബി.ജെ.പി-ആര്‍.എസ്.എസ് കാര്‍ ബ്രിട്ടീഷുകാരുടെ അതെ തന്ത്രമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നത്. ഇവരുടെ ഹിന്ദുരാഷ്ട്ര വാദത്തെ ശക്തമായി എതിര്‍ക്കുന്നത് ഹിന്ദുക്കള്‍ തന്നെയാണെന്നത് അവരുടെ മതേതര ബോധത്തെയാണ് വെളിപ്പെടുത്തുന്നത്. ഇത് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം മനസ്സിലാക്കണം. വര്‍ഗീയതയ്‌ക്കെതിരെ സംസാരിച്ചാല്‍ പ്രൊസിക്യൂട്ട് ചെയ്യുമെന്ന് ചിലര്‍ പറയുകയാണ് ധൈര്യമുണ്ടെങ്കില്‍ പ്രൊസിക്യൂട്ട് ചെയ്യാന്‍ വരണമെന്ന് ജി.സുധാകരന്‍ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീര്‍ക്കുന്നം കിംഗ്സ്റ്റാ റില്‍ നിന്നും ആരംഭിച്ച പര്യടനം തോട്ടപ്പള്ളി ലക്ഷ്മി തോപ്പില്‍ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ആര്‍.നാസര്‍, എച്ച്.സലാം, ജി.കൃഷ്ണപ്രസാദ്, പി.പി.ചിത്തര ഞ്ജന്‍, എ.ഓമനകുട്ടന്‍, കമാല്‍ എം. മാക്കിയില്‍, അഡ്വ.മനു സി.പുളിയ്ക്കല്‍, കുഞ്ഞു മോള്‍സജീവ്, അജയ് സുധീന്ദ്രന്‍, അലിയാര്‍ എം. മാക്കിയില്‍, ലിജിന്‍ പടിശ്ശേരി, വി.കെ.ബൈജു, ജയരാജ്, ഇ.കെ.ജയന്‍, പ്രൊ.എന്‍.ഗോപിനാഥപിള്ള, ഹസന്‍ എം.പൈങ്ങാമഠം, അഡ്വ.ശ്രീകുമാര്‍, ജി.വേണുലാല്‍, പ്രജിത്ത് കാരിയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago