അഗ്രിഫാം നഴ്സറി ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടി: ബ്ലോക്ക് കര്‍ഷക സേവന കേന്ദ്രത്തിന് കീഴില്‍ പുളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് കൊട്ടപ്പുറത്ത് രണ്ടര ഏക്കര്‍ ഭൂമിയില്‍ ആവിഷ്ക്കരിച്ച അഗ്രി ഫാം നഴ്സറി സഹകരണ, ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക തനിമയെ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ വേണ്ടുവോളം പ്രോല്‍സാഹനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
കര്‍ഷകരെ ആധുനിക കര്‍ഷക രീതി പഠിപ്പിക്കാല് സഹായം നല്‍കും. വിഷ രഹിത പച്ചക്കറികള്‍ ലഭ്യമാകാന്‍ എല്ലാവരും ജൈവ പച്ചക്കറി കൃഷിയെ പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷനുള്ള ഗ്രോബാഗ് വിതരണവും മികച്ച കര്‍ഷകരെ ആദരിക്കലും മന്ത്രി നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീറ, കൊണ്ടോട്ടി നഗരസഭ ചെയര്മാന് സി.കെ നാടിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ സുനീറ വഹാബ്, കെ.എ സഗീര്‍, വിമല പാറക്കണ്ടത്തില്‍, സി.രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സറീനഹസീബ്, പി.ആര് രോഹില്‍നാഥ്, ബ്ലോക്ക് അംഗം പി.തങ്ക, ബാങ്ക് പ്രസിഡന്റ് പി.പി മൂസ, എ.അഹമ്മദ് കുട്ടി, ഇ.അബൂബക്കര്‍, എ.കെ ചന്ദ്രശേഖരന്, പി.മോയുട്ടി മൗലവി, ടി.പി നജ്മുദ്ദീന്, എന്‍.പ്രമോദ് ദാസ്, ടി.ആലിഹാജി, പി.ദിനേഷ് മാസ്റ്റര്‍, പി.വി ആസിഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."