HOME
DETAILS
MAL
നെടുങ്കയം കോളനിയെ ലഹരി മുക്തമാക്കാന്‍ നടപടി തുടങ്ങി
backup
October 08 2016 | 20:10 PM
കരുളായി: നെടുങ്കയം കോളനിയെ ലഹരി മുക്തമാക്കാനായി ലഹരി മുക്ത കോളനി പദ്ധതിക്കു തുടക്കമായി. സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയും സംസ്ഥാന എക്സൈസ് വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പി.വി അബ്ദുള്‍ വഹാബ് എം.പി ലഹരി ബോധവല്‍ക്കരണ ക്ലാസ്സും ലഹരി മുക്ത കോളനി പദ്ധതിയും ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജു മോന് ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മായില്‍ മൂത്തേടം, സെറീന മുഹമ്മദാലി, കെ.ഷെരീഫ, കെ.മനോജ്, ഷീബ പൂഴിക്കുത്ത്, ലിസിജോസ് എന്നിവരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."