HOME
DETAILS
MAL
ഇരുപത്തിയൊന്നു ദിവസത്തെ തൊഴില്‍ സമരം ഒത്തുതീര്‍ന്നു
backup
October 08 2016 | 20:10 PM
കരുവാരകുണ്ട്: കേരള എസ്റ്റേറ്റിലെ സുല്‍ത്താന എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു. തൊഴിലാളികളുടെ തൊഴിദിനം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഇരുപത്തിയൊന്നു ദിവസമായി എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരത്തിലായിരുന്നു.
തൊഴിലാളി യൂനിയന്‍ നേതാക്കള്‍ മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. തൊഴിലാളികള്‍ക്ക് പൂര്‍ണമായ തൊഴില്‍ദിനങ്ങള്‍ നല്കാന് തീരുമാനമായി. ചര്‍ച്ചയില്‍ തോട്ടം തൊഴിലാളി യൂനിയന്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.ടി.സി മുഹമ്മദ്, പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി എന്‍.ഉണ്ണീന്‍കുട്ടി, പഞ്ചായത്ത് എസ്.ടി.യു പ്രസിഡന്റ് പി.കെ അബ്ദുറഹ്മാന്, സെക്രട്ടറി ചേരിയത്ത് മുഹമ്മദലി, പി.പി അബ്ബാസ്, ടി. നൗഷാദ്, പി.കെ യൂസഫ്, വി. ഹുസൈന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."