എസ്.കെ വിശ്വന്റെ വേര്‍പാട് സാംസ്‌കാരിക രംഗത്ത് തീരാനഷ്ടം
പെരിന്തല്‍മണ്ണ: എസ്.കെ വിശ്വന്റെ വേര്‍പാടോടെ പെരിന്തല്‍മണ്ണയിലെ സാസ്‌കാരിക രംഗത്തു തീരാനഷ്ടമായി. ജില്ലയുടെ നാടകപാരമ്പര്യത്തിലെ കാരണവരാണ് കഴിഞ്ഞദിവസം വിടവാങ്ങിയത്.
പാരമ്പര്യത്തിന്റെ ചുമലില്‍ ഉയരാമായിരുന്നെങ്കിലും കലയുടെയും നാടകത്തിന്റെയും വഴിയാണ് എസ്.കെ തിരഞ്ഞെടുത്തത്. ഏകാംഗനാടകങ്ങള്‍ മുതല്‍ പ്രൊഫഷണല്‍ നാടകങ്ങളുടെവരെ ഉയര്‍ച്ചതാഴ്ചകളില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്താനാവില്ല. 1943ല്‍ സ്‌കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിച്ച നാടകത്തിലൂടെയാണ് ആദ്യമായി വേദിയിലെത്തിയത്. ജില്ലയിലെ ഒട്ടേറെ നാടകപ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടണ്ട്. കുട്ടികളെ നാടകംപഠിപ്പിക്കുന്നതിനു പ്രതിഫലം വാങ്ങാതിരിക്കുന്നത് എസ്.കെയുടെ പ്രത്യേകതയായിരുന്നു. പെരിന്തല്‍മണ്ണയില്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. 12 വര്‍ഷം മുമ്പുവരെ നാടകരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം പ്രായത്തിന്റെ അവശതകളാല്‍ രംഗത്തുനിന്നു മാറുകയായിരുന്നു.
അവിവാഹിതനായ എസ്.കെ. പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനു സമീപത്തുള്ള വീട്ടിലായിരുന്നു താമസം. മഞ്ഞളാംകുഴി അലി എം.എല്‍.എ., മുന്‍മന്ത്രി നാലകത്ത്‌സൂപ്പി തുടങ്ങി കലാ-രാഷ്ട്രീയ-സാമൂഹികമേഖലകളിലെ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."