വിദ്യാര്‍ഥിയുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു
വളാഞ്ചേരി: വൃക്ക തകരാറിലായ എടയൂര്‍ മണ്ണത്തുപറമ്പ് വലിയ സിയാറത്തങ്ങല്‍ യൂസഫ് കോയ തങ്ങളുടെ മകനും മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂല്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ശരീഫ് കോയ തങ്ങളുടെ (15) ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു.
ജന്മനാ വൃക്കരോഗിയായ വിദ്യാര്‍ഥി ഇതിനകം എട്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനായിട്ടുണ്ട്. വൃക്ക മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താനാകൂവെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. വൃക്ക നല്‍കാന്‍ പിതാവ് തയാറാകുകയും അനുബന്ധ ടെസ്റ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ മാസംതന്നെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ഇതിനാവശ്യമായ ഭീമമായ സംഖ്യ സ്വരൂപിക്കാന്‍ എടയൂര്‍ നോര്‍ത്ത് ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി കെ. മുഹമ്മദ്കുട്ടി മാസ്റ്റര്‍ മുഖ്യരക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് ചെയര്‍മാനും മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെന്‍ന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.എം മുസ്തഫ കണ്‍വീനറും വാര്‍ഡ് മെമ്പര്‍ കെ.പി വിശ്വനാഥന്‍ ട്രഷററുമായി മുഹമ്മദ് ശരീഫ് കോയതങ്ങല്‍ 'ചികിത്സാ സഹായസമിതി'രൂപീകരിച്ച് കേരള ഗ്രാമീണബാങ്ക് എടയൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 40647101038994 (ഐ.എഫ്.സി കോഡ് കെ.എല്‍.ജി.ബി 0040647). ഫോണ്‍: 9562507507,9446949840
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."