ഓണ്‍ലൈനില്‍ കച്ചവടം അടിപൊളി: ഫ്‌ളിപ്പ്കാര്‍ട്ടിന് റെക്കോര്‍ഡ്
ഓണ്‍ലൈന്‍ വ്യാപാരികള്‍ ഉത്സവസീസണിലെ കച്ചവടത്തില്‍ നേട്ടം കൊയ്ത് ഫ്‌ളിപ്പ്കാര്‍ട്ട്. രാജ്യത്തെ എല്ലാ പ്രധാന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കും ഈ വര്‍ഷം റെക്കാര്‍ഡ് സെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഓണ്‍ലൈന്‍ വിപണിയിലെ കടുത്ത മത്സരത്തില്‍ ബിഗ് ബില്യണ്‍ ഡേയ്‌സിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചെന്നും 1400 കോടി രൂപയുടെ വ്യാപാരമാണു കഴിഞ്ഞ ദിവസം നടന്നതെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡേയ്‌സ്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, സ്‌നാപ് ഡീലിന്റെ അണ്‍ബോക്‌സ് ദീപാവലി സെയില്‍ എന്നിവയിലൂടെ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണം, വസ്ത്രങ്ങള്‍ തുടങ്ങി ഓരോ വിഭാഗത്തിനും പ്രത്യേകം ഓഫറുകളാണ് കമ്പനികള്‍ നല്‍കിയത്. മൊബൈല്‍ ഫോണ്‍ വിഭാഗത്തിലാണ് കച്ചവടം കൂടുതലും നടക്കുന്നത്.
നാല്‍പ്പതിനായിരം രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന ഐ ഫോണ്‍ 6 29,790 രൂപക്കാണ് ഫ്‌ളിപ്പ്കാര്‍ട്ട് വില്‍പന നടത്തിയത്. ആക്‌സസറീസ്, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഹോം അപ്ലയന്‍സസ് തുടങ്ങി എല്ലാത്തരം ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദിവസത്തെ വ്യാപാരം 1000 കോടി കടക്കുന്നതു ഫ്‌ളിപ്പ്കാര്‍
ട്ടിന്റെ ചരിത്രത്തില്‍ത്തന്നെ വലിയ നേട്ടമാണ്.
ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര, ആമസോണുമെല്ലാം വസ്ത്രങ്ങള്‍ക്കും വലിയ ഓഫറുകള്‍ നല്‍കുന്നു. ഓഫര്‍ തുടങ്ങി ആദ്യ ദിവസം തന്നെ ഒരു കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് സ്‌നാപ്പ് ഡീല്‍ അവകാശപ്പെടുന്നു.
വസ്ത്രമേഖലയില്‍ 20 ലക്ഷത്തിലധികം പേര്‍ സന്ദര്‍ശനം നടത്തിയെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാദം. പതിവില്‍ നിന്നും വ്യത്യസ്തമായി വില്‍പ്പനയില്‍ ഭൂരിഭാഗവും നടന്നത് മൊബൈല്‍ പ്ലാറ്റ്‌ഫോം വഴിയാണെന്ന് ആമസോണ്‍ അറിയിച്ചു.
ആമസോണാണ് ഫ്‌ളിപ്പ്കാര്‍ട്ടിന് പിന്നില്‍ നേട്ടത്തില്‍ രണ്ടാമത്. 40 മില്യണ്‍ ഉത്പ്പന്നങ്ങളാണ് ഇത്തവണ ഫല്‍പ്പ് കാര്‍ട്ട് ദീപാവലി സെയിലില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ ഓഫറുകള്‍ കുറവാണെന്ന ആരോപണവുമുണ്ട്. സ്ഥിരം നല്‍കുന്ന ഓഫറുകള്‍ക്ക് പുറമേ പുതിയ മോഡലുകള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിമര്‍ശകരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."