HOME
DETAILS
MAL
സ്വാശ്രയ സമരത്തിലെ പൊലിസ് മര്‍ദനം; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
October 08 2016 | 20:10 PM
തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച പൊലിസുകാര്‍ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. സിറ്റി പൊലിസ് കമ്മിഷണര്‍, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍, കന്റോണ്‍മെന്റ് സി.ഐ, എസ്.ഐ എന്നിവര്‍ സംഭവം സംബന്ധിച്ച് രണ്ടുമാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആക്റ്റിങ് ചെയര്പേഴ്സന് പി. മോഹനദാസ് ഉത്തരവിട്ടു.
കോവളം എം.എല്‍.എ, എം. വിന്‍സെന്റ് നല്കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."