HOME
DETAILS
MAL
റേഷന്‍ നിഷേധിച്ച വ്യാപാരിയെ പിടികൂടി കാര്‍ഡ് ഉടമ
backup
October 08 2016 | 21:10 PM
ശാസ്താംകോട്ട: റേഷന്‍ സാധനങ്ങള്‍ നിഷേധിച്ച കടയുടമയുടെ കരിഞ്ചന്തയിലെ വില്‍പ്പന പിടികൂടി കാര്‍ഡുടമ താരമായി. ശൂരനാട്ടെ റേഷന്‍ വ്യാപാരി(എ.ആര്.ഡി നമ്പര്‍ 44)ഉണ്ണികൃഷ്ണപിള്ളയുടെ കടയാണ് കാര്‍ഡുടമ ഇടപ്പനയം നല്ലവീട്ടില്‍ ഗോവിന്ദപിള്ള പൂട്ടിച്ചത്.
എ.എ.വൈ ഗുണഭോക്താവായ ഗോവിന്ദപിള്ള രണ്ടു ദിവസം മുമ്പ് റേഷനായി കടയിലെത്തിയെങ്കിലും സ്റ്റോക്കില്ലെന്നു പറഞ്ഞു കടയുടമ ഇയാളെ തിരികെ അയച്ചു. എന്നാല്‍ ഇന്നലെ പകല്‍ റേഷന്കടിയില് നിന്നും കരിഞ്ചന്തയിലേക്കു റേഷന്‍ കടത്തുന്നതുകണ്ട ഗോവിന്ദപിള്ള റേഷന്‍ സാധനങ്ങള്‍ക്കുമേല്‍ കയറിയിരുന്നു പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ വിവരമറിഞ്ഞത്തിയ സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ കരിഞ്ചന്തയിലേക്കു കടത്താന്‍ ശ്രമിച്ച റേഷന്‍സാധനങ്ങള്‍ പിടിച്ചെടുത്തു. കട അനുമതി റദ്ദാക്കി കേസ് രജിസ്റ്റര്‍ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."