HOME
DETAILS

കേരളം സ്വകാര്യമേഖലയില്‍നിന്ന് വൈദ്യുതി വാങ്ങാനൊരുങ്ങുന്നു

  
backup
October 08 2016 | 21:10 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തിരുവനന്തപുരം: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പുതിയ ജലവൈദ്യുത പദ്ധതികള്‍ക്ക് തടസ്സമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ വൈദ്യുതോല്‍പ്പാദകരെ സമീപിക്കാന്‍ വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നു.
വേനല്‍ക്കാലത്ത് കൂടുതലായി വേണ്ടി വരുമെന്ന് കണക്കാക്കുന്ന 150 മെഗാവാട്ടുമുതല്‍ 200 മെഗാവാട്ട് വരെ വൈദ്യതി സ്വകാര്യമേഖലയില്‍ നിന്ന് വാങ്ങാനാണുദ്ദേശിക്കുന്നത്. ഏകദേശം 4,200 കോടിയിലേറെ രൂപ ഇതിനായി വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 


വരുന്ന മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ മതിയായ തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലം ഡാമുകളില്ല. ഈ സാഹചര്യത്തില്‍ ദിവസേന 80 കോടിയിലധികം രൂപ ചെലവഴിച്ച് സ്വകാര്യമേഖലയില്‍ നിന്നും വൈദ്യുതി വാങ്ങുകയാണ് മുന്നിലുള്ള പോംവഴി. നേരത്തേ കായംകുളത്തെ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനില്‍ നിന്നും വൈദ്യുതി വാങ്ങിയിരുന്നു. എന്നാല്‍ ഏറെ ഉയര്‍ന്ന നിരക്കാണ് അവിടെ ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കുന്ന സ്വകാര്യ വൈദ്യുതോല്‍പ്പാദകരെ സമീപിക്കാന്‍ പദ്ധതിയിട്ടത്.


കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ ഒപ്പിട്ട കരാറിന്റെ കാലാവധി കഴിഞ്ഞു. കരാര്‍ പുതുക്കാത്തതിനാല്‍ 350 കോടി രൂപയിലേറെയുള്ള അധികഭാരത്തില്‍ നിന്നും ബോര്‍ഡിന് മോചനമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങിയാലും പ്രസരണ ഇടനാഴി ലഭിക്കുന്നതില്‍ ഏറെ തടസ്സം നേരിട്ടിരുന്നു.


 ഇടനാഴി ലഭിച്ചാലും പ്രസരണ നഷ്ടവും തടസ്സങ്ങളുമില്ലാതെ വൈദ്യുതി ലഭിക്കുമെന്ന ഉറപ്പും ഇല്ലായിരുന്നു.
അധികം താമസിയാതെ തന്നെ അധികവില കൊടുത്ത് വൈദ്യുതി വാങ്ങുന്ന പതിവ് അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോര്‍ഡ്. പല കാരണങ്ങളാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ചില വൈദ്യുത പദ്ധതികള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി,40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാര്‍ പദ്ധതി എന്നിവ പുരോഗമിക്കുന്നു. 149 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 14 ചെറുകിട വൈദ്യുത പദ്ധതികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും വര്‍ധിച്ചുവരുന്ന വൈദ്യുത ഉപഭോഗം കണക്കിലെടുത്താല്‍ കൂടുതല്‍  വന്‍കിട പദ്ധതികള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago