HOME
DETAILS

തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കല്‍: ശ്രീകണ്ഠപുരത്ത് രാഷ്ട്രീയപ്പോര്

  
backup
October 08 2016 | 21:10 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%aa



ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ബസ് സ്റ്റാന്റ് പരിസരത്തും നഗരസഭ പരിധിയിലെയും വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തിരുമാനത്തില്‍ നഗരസഭ ഭരണ സമിതിയും, പ്രതിപക്ഷവും തമ്മിലുള്ള ആരോപണ, പ്രത്യാരോപണങ്ങള്‍ തുടരുന്നു. മുന്ന് പതിറ്റാണ്ടേണ്ടാളമായി ബസ്സ്റ്റാന്റില്‍ കടലയും ലോട്ടറിയും ചെരുപ്പു തുന്നലും കുട നന്നാക്കലുമായി കഴിയുന്ന പാവങ്ങളുടെ ഉപജീവന മാര്‍ഗം മുട്ടിക്കുന്ന നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും വേണ്ടണ്ടിവന്നാല്‍ തെരുവ് കച്ചവടം സി.ഐ.ടി.യു ഏറ്റെടുക്കുമെന്നും  ഏരിയാ സെക്രട്ടറി പി മാധവന്‍ മുന്നറിയിപ്പു നല്‍കി.
എന്നാല്‍  തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫിന്റെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ സമ്മതിച്ചതാണെന്നും അവരുടെ സമ്മര്‍ദ്ദത്താലാണ് തിരുമാനമെടുത്തതെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.അകത്തും പുറത്തും രണ്ടു നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നുവെന്നും ചെയര്‍മാന്‍ ആരോപിച്ചു.
നഗരസഭ ഉദ്യോഗസ്ഥരും ഭരണപക്ഷ പ്രതിനിധികളും വഴിയോര കച്ചവടക്കാരെ കണ്ട് ഇനി മുതല്‍ നഗരസഭാ പരിധിയില്‍ കച്ചവടം ചെയ്യരുതെന്ന് പറയുകയും പിറ്റേന്നുതന്നെ സി.ഐ.ടി.യു നേതൃത്വത്തില്‍ തങ്ങളുടെ ദയനീയ അവസ്ഥ കച്ചവടക്കാര്‍ നിവേദനത്തിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പതിനഞ്ചിലേറെ തട്ടുകടക്കാര്‍ വഴിയോരത്ത് കച്ചവടം നടത്തി ജീവിക്കുന്നുണ്ടണ്ട്. മറ്റ് കച്ചവടക്കാര്‍ കൂടി ചേര്‍ന്നാല്‍ ഇവരുടെ എണ്ണം അന്‍പതോളം വരും. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനകൂലമായി നഗരസഭയില്‍ പ്രതിപക്ഷം സംസാരിച്ചിട്ടില്ലെന്നും, നിസഹകരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നു നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ എം.സി രാഘവന്‍ വ്യക്തമാക്കി. ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെപ്പറ്റിയാണ് പറഞ്ഞത്. തെരുവു കച്ചവടക്കാര്‍ ശ്രീകണ്ഠപുരത്ത് മാത്രമല്ലെന്നും കേരളത്തില്‍  മുഴുവനുള്ളതാണെന്നും കാര്യങ്ങള്‍ ചെയ്യാനുള്ള പ്രായോഗിക പരിജ്ഞാനത്തിന്റെ അഭാവമാണ് നഗരസഭ ഭരണക്കാരെ കുഴക്കുന്നതെന്നും പ്രതിപക്ഷം പറയുമ്പോള്‍ ഇത്രയുംനാള്‍ പഞ്ചായത്ത് ഭരിച്ച എല്‍.ഡി.എഫിന് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് ഇതൊക്കെയെന്നും നഗരസഭ ചെയര്‍മാന്‍ പി.പി രാഘവനും ആരോപിക്കുന്നു. തെരുവു കച്ചവടക്കാരുടെ പേരില്‍ രാഷ്ട്രീയപ്പോര് തെരുവിലേക്ക് നീളുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago