HOME
DETAILS

ഇരിട്ടി എം.ജി കോളജില്‍ നാക് പരിശോധന പൂര്‍ത്തിയാക്കി

  
backup
October 08 2016 | 21:10 PM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be




ഇരിട്ടി: മികവിന്റെ അടിസ്ഥാനത്തില്‍ കോളജുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കുന്ന യു.ജി.സിയുടെ  നാക് സംഘം ഇരിട്ടി മഹാത്മ കോളജില്‍ പരിശോധന പൂര്‍ത്തിയാക്കി.
അഹമ്മദാബാദ് സര്‍വകലാശയിലെ പ്രൊഫസര്‍ പരാഗ് സംഘാനി, ഔറംഗാബാദ് സര്‍വകലാശാലയിലെ ഡോ.മഹേന്ദ്ര ഡി ഇര്‍ഷാദ്, കുംട്ട അംബേദ്ക്കര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ.ഗോപാലകൃഷ്ണ, എസ് ഭട്ട് എന്നിവരടങ്ങിയ സംഘം മൂന്നു ദിവസമായാണ് കോളജിന്റെ നിലവാരം സംബന്ധിച്ച് പരിശോധന നടത്തിയത്. ഇവരുടെ പഠന റിപ്പോര്‍ട്ട് യു.ജി.സിക്ക് സമര്‍പ്പിക്കും.
കോളജില്‍ എത്തിയ സംഘത്തെ പ്രിസിപ്പല്‍ എം.ജെ മാത്യുവിന്റെ നേതൃത്വത്തില്‍ കോളജ് ഭരണസമിതി അംഗങ്ങളും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തിക്കൊണ്ടണ്ടു വരുവാനുള്ള സാഹചര്യം സര്‍വശാലകളില്‍ ഉണ്ടണ്ടാകണമെന്ന് സമിതി ചെയര്‍മാന്‍ പറഞ്ഞു. കോളജില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയ വിനിമയത്തിനുള്ള കഴിവിനൊപ്പം കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള വിവര സാങ്കേതിക വിദ്യയിലും വിദ്യാര്‍ഥികള്‍ മികച്ച കഴിവ് നേടണമെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് ഭരണ സമിതി അംഗങ്ങളായ സി.എസ് സെബാസ്റ്റിയന്‍, ബേബി ജോണ്‍ പൈനാപ്പള്ളി, അഡ്വ.കെ.എ ഫിലിപ്പ്, എം.ജെ ജോണ്‍, ഗോപാലന്‍ എന്നിവരും അധ്യാപകരും സ്റ്റാഫ് പ്രതിനിധികളും പങ്കെടുത്തു. പ്രഫ:പ്രമോദ് വെള്ളച്ചാല്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago