കായിക വേദി കീഴടക്കി എ.എസ്.ഐ ടി.പി രാധാകൃഷണന്
ശ്രീകണ്ഠപുരം: പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി കായികരംഗത്തെ കീഴടക്കി അപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ശ്രീകണ്ഠപുരം സ്റ്റേഷനിലെ എ.എസ്.ഐ ടി.പി രാധാകൃഷ്ണന്. 32 വര്‍ഷത്തെ സര്‍വിസിനിടയില്‍ ഈ അമ്പത്തുരണ്ടുകാരന് നിരവധി നേട്ടങ്ങള്‍ കൊയ്തു കഴിഞ്ഞു. 1980 മുതല്‍ 84 വരെ പയ്യന്നൂര്‍ കോളജിലെ വേഗതയേറിയ അത്ലറ്റും, ക്യാപ്റ്റനും യൂനിവേഴ്സിറ്റി അത്ലറ്റ് മീറ്റുകളില്‍ 100, 200 ജാവലിന്‍ ത്രോ ഇനങ്ങളില്‍ ചാംപ്യനുമായിരുന്നു. 84 ലെ ദേശിയ അത്ലറ്റിക് മീറ്റില്‍ കോഴിക്കോട് യൂനിവേഴ്സിറ്റി പ്രതിനിധീകരിച്ച് നേട്ടങ്ങള്‍ കൊയ്തു. 1984 അവസാന ഘട്ടത്തില്‍ പൊലിസ് കോണ്‍സ്റ്റബിളായി ഔദ്യോഗികജിവിതം ആരംഭിച്ചു. റെയില്‍വേയില്‍ ജോലി ലഭിച്ചിരുന്നുവെങ്കിലും പൊലിസില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കെ.എ.പി നാലാം ബറ്റാലിയന് സ്പ്രിന്റ് ചാംപ്യന്‍, വ്യക്തിഗത ചാംപ്യന്‍ എന്നീനേട്ടങ്ങളും രാധാകൃഷ്ണനു സ്വന്തമായി. കണ്ണൂര്‍ പൊലിസിലെ വേഗതയേറിയ കായിക താരം എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്. 20 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന പൊലിസ് മീറ്റില്‍ പങ്കെടുത്തു സ്വര്‍ണം, വെള്ളി മെഡലുകളും നേടി. ദേശീയ മാസ്റ്റേര്‍സ് അത്ലറ്റിക്സില് തുടര്‍ച്ചയായി അഞ്ച് വര്‍ഷം കേരളത്തെ പ്രതിനിധികരിച്ച രാധാകൃഷ്ണന് മുന്‍നിര്‍ത്തി 1991 ല്‍ സംസ്ഥാന പൊലിസിന്റെ ഗുഡ്സ് സര്‍വിസ് എന്‍ട്രിയും ലഭിച്ചു.റീജയാണ് ഭാര്യ. രാജിവ് കൃഷ്ണ, ജ്യോതി കൃഷ്ണ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."