കോടതി ഡയസിന് മുകളിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണു
വടകര: കോടതി ഡയസിനു മുകളിലെ സീലിങ് അടര്‍ന്നുവീണത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 10ഓടെ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന ലോക് അദാലത്തിനിടെയാണ് കോണ്‍ക്രീറ്റ് അടര്‍ന്നുവീണത്. അദാലത്തില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിനു പേര് കോടതി മുറിയില്‍ ഉണ്ടായിരുന്നു. മജിസ്ട്രേറ്റ് എം.ടി ജലജറാണി ഡയസിലേക്ക് കയറി വരുന്നതിന് തൊട്ടു മുന്‍പായിരുന്നു കോണ്‍ക്രീറ്റ് അടര്‍ന്നുവീണത്. മാസങ്ങള്‍ക്കു മുന്‍പാണ് ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. വീണ്ടും സീലിങ് അടര്‍ന്നുവീണതോടെ ജീവനക്കാരും പരിഭ്രാന്തിയിലായിരിക്കുകയാണ്.
ഇന്നലെ രണ്ടാം ശനിയാഴ്ച പൊതു അവധിയായതിനാല്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്കാന് കഴിഞ്ഞിട്ടില്ല. അടുത്തദിവസം തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതി പി.ഡബ്ല്യു.ഡിക്കു കത്ത് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."