കുടിവെള്ള സ്രോതസ് തടസപ്പെടുത്തി വനം വകുപ്പ് കെട്ടിടം നിര്‍മിക്കുന്നതായി പരാതി
തൊട്ടില്‍പ്പാലം: നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്ന ജലസ്രോതസ് തടസപ്പെടുത്തി വനം വകുപ്പ് കെട്ടിട നിര്‍മാണം നടത്തുന്നതായി പരാതി. കാവിലുംപാറ പഞ്ചായത്തിലെ മുറ്റത്തെപ്ലാവിലാണ് വനസംരക്ഷണ സമിതിക്കു കെട്ടിടം നിര്‍മിക്കാന്‍ കുടിവെള്ള സ്രോതസ് തടസപ്പെടുത്തുന്നത്.
പ്രദേശത്തെ 15 വീട്ടുകാര്‍ കുടിവെള്ളമെടുക്കുന്ന നീരുറവയ്ക്കടുത്ത് ജെ.സി.ബി ഉപയോഗിച്ചു മണ്ണുനീക്കിയാണ് കെട്ടിട നിര്‍മാണ നടപടികള്‍ ആരംഭിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിനായി സ്വകാര്യവ്യക്തിയില്‍ നിന്നും വാങ്ങിയ 15 സെന്റ് ഭൂമി ഉറവകള്‍ മാത്രമുള്ള ജലസ്രോതസാണ്.
ഇതു നഷ്ടപ്പെട്ടാല്‍ പ്രദേശത്തതുകാരുടെ കുടിവെള്ളം നഷ്ടമാകും. തങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന വനംവകുപ്പ് അധികൃതരുടെ നടപടിക്കെതിരേ നാട്ടുകാര്‍ കലക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, ഡി.എഫ്.ഒ തുടങ്ങിയവര്‍ക്ക് നിവേദനം നല്കി.
കുടിവെള്ളം തടസപ്പെടുത്തിയുള്ള കെട്ടിടനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ കര്ഷകക്ലബും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."