അധികാര ദുര്‍വിനിയോഗം; വ്യവസായ മന്ത്രി രാജിവയ്ക്കണം: എന്‍. വേണു
വടകര: വ്യവസായ വകുപ്പിനു കീഴില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയരക്ടറായി മന്ത്രിയുടെ ഭാര്യാസഹോദരിയുടെ മകനും മുന്‍ മന്ത്രിയും ഇപ്പോഴത്തെ എം.പിയുമായ പി.കെ ശ്രീമതിയുടെ മകന് സുധീര്‍നമ്പ്യാരെ നിയമിച്ചതുവഴി തികഞ്ഞ അധികാര ദുര്‍വിനിയോഗമാണു മന്ത്രി ഇ.പി ജയരാജന് നടത്തിയതെന്നും ഇതിനാല്‍ മന്ത്രിസ്ഥാനം രാജിവച്ചു പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതിയുടെ മകന്റെ ഭാര്യ ധന്യ നായരെ മന്ത്രിയുടെ പാചകക്കാരിയായി നിയമിക്കുകയും തുടര്‍ന്ന് പി.എ ആക്കിമാറ്റുകയും ചെയ്തതു വിവാദമായിരുന്നു.
വ്യവസായ വകുപ്പില്‍തന്നെ വിവിധ കോര്‍പറേഷനുകളില്‍ മേധാവികളായി ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളുടെ മക്കളെയും നിയമിക്കാനുള്ള നീക്കം മന്ത്രിയുടെയും പാര്‍ട്ടിയുടെയും കാര്‍മികത്വത്തില്‍ നടക്കുകയാണെന്നും വേണു കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."