വടകരയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍പ്പിലേക്ക്
വടകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വടകര യൂനിറ്റായ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍പ്പിലേക്ക്.
വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ. ബൈജുവിന്റെ നേതൃത്വത്തിലാണ് അസോസിയേഷന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് ഹസന്‍ കോയ വിഭാഗം നേതൃത്വം നല്‍കുന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത്. നിലവില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളും അടുത്ത ദിവസങ്ങളില്‍ തങ്ങള്‍ രൂപീകരിക്കുന്ന സംഘടനയിലേക്ക് വരുമെന്ന് ബൈജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ സംഘടനാ രൂപീകരണത്തിന്റെ ഭാഗമായി 12ന് വടകര വിജയ ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് കണ്‍വന്‍ഷന്‍ നടക്കും.
ടി. നസ്‌റുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ അംഗീകാരം നഷ്ടപ്പെട്ടതോടെ ഹസന്‍ കോയ വിഭാഗത്തിനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേര് ഉപയോഗിക്കാന്‍ കോടതി ഉത്തരവുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വടകരയില്‍ സംഘടന ശക്തിപ്പെടുത്താന്‍ കണ്‍വന്‍ഷന്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്റെ കീഴിലുള്ള വിദ്യാപ്രകാശ് പബ്ലിക് സ്‌കൂള്‍ കോര്‍പറേറ്റുകള്‍ക്ക് പണയപ്പെടുത്തുകയും നിലവിലെ ചെയര്‍മാനായിരുന്ന കെ.എന്‍ കൃഷ്ണന്‍ രാജിവച്ച ഒഴിവിലേക്ക് വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ചെയര്‍മാനായി അവരോധിക്കുകയുമാണുണ്ടായതെന്നും മാലിന്യ നിര്‍മാര്‍ജനടക്കമുള്ള വിഷയത്തില്‍ അസോസിയേഷന്‍ തികഞ്ഞ കെടുകാര്യസ്ഥതയാണ് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കച്ചവട സ്ഥാപനങ്ങളുടെ വാടക ക്രമാതീതമായി വര്‍ധിപ്പിക്കുന്നതില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് അനുകൂലമായ നിലപാടാണ് നിലവിലെ അസോസിയേഷന്‍ ഭരണസമിതി സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ഉമ്മര്‍കുട്ടി ഹോണസ്റ്റ്, സി.എന്‍ വിവേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."