വ്യവസായ മന്ത്രിയെ പുറത്താക്കണം: നജീബ് കാന്തപുരം
കിനാലൂര്‍:പരമ പ്രധാനമായ കസേരകളില്‍ വഴിവിട്ട് ബന്ധുക്കളെ തിരുകി കയറ്റി സ്വജനപക്ഷപാതം കാണിക്കുന്ന വ്യവസായ മന്ത്രി ഇ.പി ജയരാജനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗം നജീബ് കാന്തപുരം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ 100 ദിവസം പിന്നിടുമ്പോഴേക്കും മന്ത്രിയെന്ന നിലയില്‍ അദ്ദേഹമെടുത്ത എല്ലാ നടപടികളും ദുരൂഹത നിറഞ്ഞതാണെന്നും ബന്ധുക്കളെ നിയമിച്ചത് മൂലം സത്യപ്രതിജ്ഞാ ലംഘനമാണ് അദ്ദേഹം നടത്തിയതെന്നും നജീബ് കാന്തപുരം കൂട്ടിച്ചേര്‍ത്തു. പനങ്ങാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'ചലനം 2016' സ്പെഷ്യല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി നിസാര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിറാജ് ചിറ്റേടത്ത്, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കൗണ്‍സിലര്‍ ബഷീര്‍ ഏഴുകണ്ടി,ഷംസീര്‍ ആശാരിക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗം നാസര്‍ പി.കെ, ഫൈസല്‍ എടവന, നൗഫല്‍ തലയാട്, എന്‍ അബ്ദുറഹിമാന് കുട്ടി, നൗഷാദ് സി.പി,നൗഷാദ് ടി.എം, റിഷാദ് കെ.കെ ,സാലി എം,സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."