'ഹരിതകേരളം' കേരളത്തെ സ്വയംപര്യാപ്ത സംസ്ഥാനമാക്കും: മന്ത്രി വി.എസ് സുനില്‍ കുമാര്‍
പേരാമ്പ്ര: അടുത്ത രണ്ടു വര്‍ഷംകൊണ്ട് പച്ചക്കറി ഉല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുമെന്നും അഞ്ചു വര്‍ഷംകൊണ്ട് മറ്റു സംസ്ഥാനങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പേരാമ്പ്ര വികസന മിഷന്‍ 2025 വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഉല്‍പാദിപ്പിക്കുന്ന 3050 മെട്രിക് ടണ്‍ പച്ചക്കറി 50,000 ഹെക്ടറില്‍ ഉല്‍പാദിപ്പിച്ച് ജൈവപച്ചക്കറി കയറ്റുമതി ചെയ്യാനാവുന്ന അവസ്ഥയിലേക്കു സംസ്ഥാനത്തെ ഉയര്‍ത്തും. കാര്‍ഷികരംഗത്തു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നൂതന പദ്ധതിയായ ഹരിതകേരളം പദ്ധതിയില്‍ 2000 ഏക്കറോളം വരുന്ന ആവളപാണ്ടിയും കരുവോട് ചിറയും ഉള്‍പ്പെടുത്തും.
വിഷാംശം കലര്‍ന്ന പച്ചക്കറികള്‍ ഭക്ഷിച്ചതിന്റെ ഫലമായി ചികിത്സിച്ച് മാറ്റാന്‍ കഴിയാത്തരോഗങ്ങളെക്കൊണ്ട് ബുദ്ധിമുട്ടുകയാണ് ജനം. മണ്ണിനെ മലിനമാക്കാത്ത ജൈവകൃഷിയിലേക്കു തിരിച്ചുപോവുകയാണ് ഇതിനുള്ള പരിഹാരമെന്നും മന്ത്രി നിര്‍ദേശിച്ചു. 2016 നെല്ല് വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതു നെല്ല് നമ്മുടെ അന്നം എന്ന പ്രചാരണം ലക്ഷ്യമിട്ടാണ്. കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കു ആശ്വാസമാകുന്ന കൃഷിഭവന്‍ വഴിയുള്ള പച്ചത്തേങ്ങ സംഭരണത്തിനു സര്‍ക്കാര്‍ 74 കോടി രൂപ കൊടുത്തുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കേരഫെഡില്‍ 80 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ടെത്തല്‍ കാരണം കേരഫെഡിന് ഫണ്ട് നല്‍കുന്നതില്‍ സര്‍ക്കാറിന് പരിമിതിയുണ്ട്.
പേരാമ്പ്ര വികസന മിഷന്‍ സെമിനാറില്‍ ഉരുത്തിരിയുന്ന പദ്ധതികള്‍ക്കു കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി. പേരാമ്പ്ര എം.എല്‍.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രി ഡോ. തോമസ് ഐസക് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആശംസയര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, സജി ഗോപിനാഥ്, യു. ജയകുമാരന്‍, രമേശന്‍ പലേരി, എം. സലീം, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എം. കുഞ്ഞമ്മദ്, കെ.എം റീന പ്രസംഗിച്ചു. എ.കെ ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."