ലഹരിവിരുദ്ധ ബോധവല്‍ക്കരണവും ചിത്രപ്രദര്‍ശനവും
നടുവണ്ണൂര്‍: കോട്ടൂര്‍ പടിയക്കണ്ടിയില്‍ ജനകീയ കൂട്ടായ്മ ജാഗ്രതാ സമിതി ലഹരിവിരുദ്ധ പൊതുയോഗവും ബോധവല്‍ക്കരണ ചിത്രപ്രദര്‍ശനവും നടത്തി. ലഹരിവിമുക്ത നാട് എന്ന പ്രമേയത്തില്‍ സുപ്രതീക്ഷ എന്ന പേരിലാണ് പരിപാടി. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് ഉദ്ഘാടനം ചെയ്തു. ജജീഷ് കെ.പി അധ്യക്ഷനായി. എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ചെറുവറ്റ മുഖ്യപ്രഭാഷണം നടത്തി. എം. ചന്ദ്രന്, എം.കെ വിലാസിനി, സിജി എം.കെ, ബേബി യു.ടി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഷീര്‍ കെ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ജയദേവന് നമ്പൂതിരി, പി.സി സുരേഷ്, ബിനീഷ് കെ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവല്‍ക്കരണ ഹ്രസ്വചിത്രപ്രദര്‍ശനം നടന്നു. വി.കെ ഉണ്ണി, മുഹമ്മദ് സി, മഹേന്ദ്രന് എന്‍, മണി ടി.വി, കെ.സി ദാമോദരന്‍, വിജയന് പറക്കുന്നത്ത്, ഗിരീഷ് പുതുക്കുടി, പറക്കുന്നത്ത് ശശി, നിസാര്‍, ഉണ്ണിനായര് എ, സഹദേവന് സി.പി, ജിത്ത് എടക്കണ്ടി, ഗിരീഷ് കണ്ടങ്ങല്‍, ഷാജി എന്‍.കെ, ദിവിന് പി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."