കേരളത്തെ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കും: വി.എസ് സുനില്‍കുമാര്‍
കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് പൂര്‍വവിദ്യാര്‍ഥി-അധ്യാപക-അനധ്യാപക കൂട്ടായ്മയായ ബോധി ചാരിറ്റബിള്‍ സൊസൈറ്റി കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും ജൈവകര്‍ഷകനുമായ അഭിലാഷിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണം അളകാപുരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിലാഷ് സ്മാരക പുരസ്‌കാരം വയനാട്ടിലെ നെല്‍കര്‍ഷകന്‍ ചെറുവയല്‍ രാമന്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. 'ജനിതകമാറ്റവും വളച്ചൊടിച്ച സത്യവും- ഇന്ത്യയിലെ ജനിതക മാറ്റം വരുത്തിയ വിളകളുടെ ചരിത്രം' വിഷയത്തില്‍ പ്രൊഫ: കെ.പി പ്രഭാകരന്‍ നായര്‍ പ്രഭാഷണം നടത്തി. ബോധി അംഗം ബി. സുദേവിന്റെ കവിതാ സമാഹാരം 'ഓരോ പൂവിലും' ചടങ്ങില്‍ പ്രകാശനം ചെയ്തു. കവി വീരാന്‍കുട്ടി, പ്രൊഫ: കെ.പി പ്രഭാകരന്‍ നായര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ പുസ്തക പരിചയം നടത്തി. ഗുരുവായൂരപ്പന്‍ കോളജ് പ്രിന്‍സിപ്പല്‍ ടി. രാമചന്ദ്രന്‍ നായര്‍, ടി.വി ബാലന്‍, ബി. സുദേവ് സംസാരിച്ചു. അഡ്വ. എന്‍.ജി ഷിജോ സ്വാഗതവും പ്രവീണ്‍ മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."