HOME
DETAILS

മണി എക്‌സ്‌ചേഞ്ചില്‍ നിന്നു പത്ത് മില്യണ്‍ റിയാല്‍ തട്ടിയ സംഘം പിടിയില്‍

  
backup
May 10 2016 | 17:05 PM

%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9a%e0%b5%87%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8
റിയാദ്: രാജ്യത്തെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് ബാങ്കിന്റെ പ്രധാന കേന്ദ്രത്തില്‍ നിന്നു ഒരു കോടിയോളം റിയാലിന്റെ കറന്‍സികള്‍ കടത്തിയ കൊള്ളസംഘത്തെ സഊദി സുരക്ഷാസേന പിടികൂടി. തലസ്ഥാന നഗരിയായ റിയാദിലെ അല്‍ തുലൈം ജില്ലയിലെ മണി എക്‌സ്‌ചേഞ്ചിലെ പണമായിരുന്നു കൊള്ളസംഘം കൈക്കലാക്കിയത്. മണി എക്‌സ്‌ചേഞ്ച് കേന്ദ്രത്തില്‍ അക്രമണം നടത്തി കയറിയ കൊള്ളസംഘം കാവല്‍ക്കാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ബാങ്ക് ജീവനക്കാരുടെയും കാവല്‍കാരന്റെയും കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയാണ് പണം അപഹരിച്ചത്. മണി എക്‌സ്‌ചേഞ്ച് കേന്ദ്രത്തില്‍ വന്‍ കൊള്ളസംഘം പണം അപഹരിച്ച വാര്‍ത്തയറിഞ്ഞ റിയാദ് പൊലിസാണ് പ്രതികളെ വലയിലാക്കിയത്. സഊദി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ പ്രതികളെ കീഴടങ്ങിയാരുന്നു. ആറു യമനി പൗരന്മാരും ഒരു സഊദി സ്വദേശിയും തിരിച്ചറിയല്‍ രേഖയില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഒരാളുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് റിയാദ് പൊലിസിനെ ഉദ്ധരിച്ച് സബഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago
No Image

എടിഎം കവര്‍ച്ച കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍; 20കാരന്‍ അറസ്റ്റില്‍

crime
  •  2 months ago
No Image

യുഎഇയിൽ താപനിലയിൽ നേരിയ കുറവ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-04-10-2024

latest
  •  2 months ago
No Image

ചട്ടലംഘനം: ഇൻഷുറൻസ് കമ്പനിക്ക് വിലക്ക്

uae
  •  2 months ago
No Image

മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടാന കാടുകയറി

Kerala
  •  2 months ago