ഡോ. പ്രിന്‍സിക്ക് ഭാരത് ശിക്ഷാ രത്‌ന അവാര്‍ഡ്
മാള: രസതന്ത്രം വിഭാഗത്തില്‍ നൂതന ഗവേഷണ മാര്‍ഗങ്ങളിലൂടെ ആരോഗ്യവും വിദ്യഭ്യാസപരവുമായ സംഭാവനകള്‍ പരിഗണിച്ച് ദേശീയതലത്തില്‍ ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് ആന്റ് എജ്യൂക്കേഷന്‍ ഗ്രോത്ത് എന്ന സംഘടന ഡോ. പ്രിന്‍സി കെ.ജിയെ ഭാരത് ശിക്ഷാ രത്‌ന അവാര്‍ഡ് നല്‍കി ആദരിച്ചു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഹാളില്‍ നടന്ന ദേശീയ സെമിനാറില്‍ സാമൂഹ്യ നീതി വികസന വകുപ്പ് മന്ത്രി രാമദാസബാന്തുവില്‍ നിന്ന് പ്രിന്‍സി അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് അംബാസിഡര്‍ ഡോ. വി.ബി സോണി, മുന്‍ സി.ബി.ഐ ഡയറക്ടര്‍ സര്‍ദാര്‍ ജോഗീന്തര്‍ സിംഗ് ഐ.പി.എസ്, എ.ഐ.സി.സി സെക്രട്ടറി ആലീസ് ധുറാനി, യു.പി.സി മുന്‍ ചെയര്‍മാനായ പി.സി നെയില്‍വാള്‍, ചണ്ടിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ബി.പുരുഷാര്‍ത്ത, മുന്‍ എം.പി ചെന്തുപാട്ടി വിദ്യ, മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ സമീറ ബീഗം മാലിക്ക് എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിച്ചു.
ഡോ പ്രിന്‍സി മാള കാര്‍മല്‍ കോളജിലെ രസതന്ത്ര വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാ ബോര്‍ഡ് അംഗവും നോഡല്‍ ഓഫിസറുമായിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര പുസ്തക പ്രസിദ്ധീരണങ്ങളും ജനറല്‍ മാഗസിനുകളും സാമൂഹ്യ രോഗ്യ പ്രൊജക്ടുകളും ഡോ പ്രിന്‍സിക്ക് സഹായകമായിട്ടുണ്ട്. ഡോ പ്രിന്‍സി കുളത്തൂപ്പറമ്പില്‍ ജോര്‍ജ് എല്‍സി ദമ്പതികളുടെ മകളും മൂര്‍ക്കനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായ പൂനേലിപറമ്പില്‍ ജോര്‍ജിന്റെ ഭാര്യയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."