വോളിബോള്‍ കളിക്കാരുടെ ചികിത്സിക്കായി പദ്ധതി
കയ്പമംഗലം: സംസ്ഥാന വോളിബോള്‍ അസോസിയേഷനും പ്ലെയേഴ്സ് അസോസിയേഷനും സംയുക്തമായി രൂപീകരിക്കുന്ന ട്രസ്റ്റിന്റെ കീഴില്‍ സംസ്ഥാനത്തെ രജിസ്ട്രര്‍ ചെയ്ത മുഴുവന്‍ വോളിബോള്‍ കളിക്കാര്‍ക്കും കളികളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ പൂര്‍ണമായും ചികിത്സിക്കാനുള്ള പദ്ധതി വരുന്നു. കളിക്കാര്‍ അവരുടെ കളി നിര്‍ത്തുന്നതും മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നതും ഇല്ലാതായാല്‍ അവര്‍ക്ക് പെന്ഷന് പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുക എന്നതാണ് ഈ പ്രൊജക്ട് കൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഈ പ്രൊജക്ട് ഈ പ്രൊജക്ട് നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചും സ്പോണ്‍സര്‍മാരെ കണ്ടെത്തിയുമാണ് പ്രൊജക്ടിനായുള്ള ഫണ്ട് സ്വരൂപിക്കുന്നത്. ട്രസ്റ്റിന്റെ കീഴിലുള്ള പ്രഥമ ടൂര്‍ണമെന്റ് കോഴിക്കോട് ജില്ലയിലെ നാദാപുരത്തു നടന്നു കഴിഞ്ഞു. ട്രസ്റ്റിന്റെ കീഴിലുള്ള ടൂര്‍ണമെന്റുകളില്‍ ടീമുകള്‍ സൗജന്യമായിട്ടായിരിക്കും മത്സരിക്കുക. ജി.എസ്.ടി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന യൂത്ത് ടീമുകളുടയും സംസ്ഥാന, ജില്ലാ അസോസിഷേനുകളുടേയും യോഗത്തിലാണ് ഇത്തരത്തിലൊരു സുപ്രധാന തീരുമാനം കൈകൊണ്ടത്. സംസ്ഥാന വോളിബാള്‍ അസോസിയേഷന് സെക്രട്ടറി നാലകത്ത് ബഷീര്‍, ജോയിന്റ്സെക്രട്ടറി ശശിധരന് പനമ്പിള്ളി, ട്രഷറര്‍ ബിജുരാജ്, തൃശൂര്‍ ജില്ലാ സെക്രട്ടറി ജോഷി ജോര്‍ജ്ജ്, സി.ജി അജിത്കുമാര്‍, പി.കെ സുഭാഷ് ചന്ദ്രന്, സി.എം നൗഷാദ്, എന്‍.ആര് സുഭാഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."