തേയില ഉല്പാദനം കുറയുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
പന്തല്ലൂര്‍: നീലഗരിയില്‍ തേയില ഉല്പാദനത്തില് കുറവ് അനുഭവപ്പെടുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. മഴ കുറഞ്ഞതാണ് തേയില ഉല്പാദനത്തെയും ജില്ലയില്‍ കാര്യമായി ബാധിച്ചത്. കോരിച്ചൊരിയുന്ന മഴ വര്‍ഷിക്കുന്ന കാലത്ത് പൊള്ളുന്ന വെയിലും മഞ്ഞ് വീഴ്ചയും ഉണ്ടായത് ഉല്പാനത്തെ കാര്യമായി ബാധിച്ചു. ഉല്പാദനം കുറഞ്ഞതിനൊപ്പം വിലയിടിവും കര്‍ഷകരെ പ്രതികൂലമായി ബാധിക്കുകയാണ്. 12 രൂപയാണ് ഇപ്പോള്‍ തേയിലക്ക് ലഭിക്കുന്ന വില. മുന്‍പ് 20 രൂപവരെ ലഭിച്ചിരുന്ന വില ഇപ്പോള്‍ വര്‍ഷങ്ങളായി 12നും 14നമിടയിലാണ് വില ലഭിക്കുന്നത്.
വിലത്തകര്‍ച്ചയിലും കര്‍ഷകര്‍ക്ക് അല്പമൊരാശ്വാസം നല്‍കുന്നത് സബ്സിഡിയായി രണ്ടുരൂപ ലഭിക്കുന്നതാണ്. എന്നാല്‍ തേയില ഉല്പാദനത്തില് നിന്നും ലഭിക്കുന്ന വരുമാനം തൊഴിലാളികള്‍ക്ക് കൂലി പോലും നല്കാന് കഴിയാത്ത രീതിയിലാണ്. ജില്ലയില്‍ 60,000 ചെറുകിട കര്‍ഷകരുണ്ട്. 15 സഹകരണ ഫാക്ടറികളും 100ഓളം സ്വകാര്യ ഫാക്ടറികളുമുണ്ട്. ജില്ലയിലെ പ്രധാന കാര്‍ഷിക വിളയായ തേയിലയെ ആശ്രയിച്ച് കഴിയുന്നവരാണ് 75 ശതമാനം ജനങ്ങളും. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടാന്‍ടി എസ്റ്റേറ്റ് മേഖലയും ഉല്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലാണ്. ഇല് പറിക്കാനില്ലാത്തതിനാല് തോട്ടം മേഖലകളില്‍ തൊഴിലാളികള്‍ക്ക് ജോലിയും കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."