ഡബ്ല്യു.എം.ഒ ചെന്നൈ വെല്‍ഫെയര്‍ കമ്മിറ്റി
ചെന്നൈ: നിര്‍ധനരേയും, അനാഥരേയും കണ്ടെത്തി അറിവ് പകര്‍ന്ന് സമൂഹത്തിന്റെ നെറുകയിലേക്ക് കൊണ്ടുവരുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് വയനാട് മുസ്‌ലിം യതീംഖാന കേരളത്തില്‍ നിര്‍വഹിക്കുന്നതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍. ചെന്നൈയില്‍ ചേര്‍ന്ന ഡബ്ല്യു.എം.ഒ വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കകള്‍ ഇല്ലാത്ത നിര്‍ഭയ മനസ്സുമായി കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ കഴിയുന്നത് കാലഘട്ടത്തിന്റെ ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ മലയാളി പ്രവര്‍ത്തകര്‍ക്കിടയില്‍ ഡബ്ല്യു.എം.ഒവിന്റെ പുതിയ ചാപ്റ്റര്‍ രൂപീകരണ യോഗത്തില്‍ കെ.പി അബ്ദുല്ല അമ്പി അധ്യക്ഷനായി.
ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍, മുഹമ്മദ് അബൂബക്കര്‍ എം.എല്‍.എ, ഡബ്ല്യു.എം.ഒ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, ജോയിന്റ് സെക്രട്ടറി മായിന്‍ മണിമ, അണിയാരത്ത് മമ്മൂട്ടി ഹാജി, ഡബ്ല്യു.എം.ഒ ബഹ്‌റെന്‍ ചാപ്റ്റര്‍ പ്രസിഡന്റ് പോതിമഠത്തില്‍ ഹമീദ്, എന്‍.കെ മൂസഹാജി, കാളങ്ങാടന്‍ അബൂബക്കര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.യു അബ്ദുല്ല(പ്രസി), കെ.പി മുഹമ്മദ്(വര്‍.പ്രസി), പി ഹാഷിം, സിറാജ് കെ.പി( വൈ.പ്രസി), പി മുത്തലിബ്(ജ.സെക്ര), പി.കെ ഇസ്മായില്‍, നൗഫല്‍, മുഹമ്മദ് ഹാജി(ജോ.സെക്ര), കെ.പി ഇബ്രാഹീം ഹാജി(ട്രഷ) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."