HOME
DETAILS

മന്ത്രിയുടെ പ്രസ്താവനയോടു മിണ്ടാട്ടമില്ലാതെ ഇടതുമുന്നണി നേതൃത്വം

  
backup
October 08 2016 | 22:10 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%a8%e0%b4%af%e0%b5%8b




നീലേശ്വരം: മലബാര്‍ സിമന്റ്‌സിനെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനായി കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ തലയടുക്കത്തുള്ള കെ.സി.സി.പി.എല്ലിന്റെ ഖനനം പുനരാരംഭിക്കുമെന്ന വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന ഇടതുമുന്നണിയെ വിഷമവൃത്തത്തിലാക്കുന്നു. മന്ത്രിയുടെ പ്രസ്താവനയോടു മുന്നണി നേതൃത്വം ഇതുവരെയും നിലപാടു വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ജനകീയ സമരക്കാലത്തു ഇന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പി കരുണാകരന്‍ എം.പിയും ഉള്‍പ്പെടെയുള്ളവര്‍ സര്‍വകക്ഷി ജനകീയസമിതിയുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മന്ത്രിയുടെ പ്രസ്താവന വന്നതോടെ ഇടതുമുന്നണി നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.
       കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണു ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു 163 ദിവസത്തെ ജനകീയ സമരം നടന്നത്. തുടര്‍ന്നു അന്നു സ്ഥലം എം.എല്‍.എ ആയിരുന്ന ഇന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിഷയം സബ്മിഷനായി നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഇതിനു മറുപടിയായാണു അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഖനനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.
അന്നു സബ്മിഷന്‍ ഉന്നയിച്ച ഇ ചന്ദ്രശേഖരന്‍ ഖനനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടു ഇന്നു വൈകീട്ടു നാലിനു നീലേശ്വരം നളന്ദ റിസോര്‍ട്ട്‌സില്‍ ചേരുന്ന സമവായ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നിലപാടുകളാണു ജനം ഉറ്റു നോക്കുന്നത്.
      പി കരുണാകരന്‍ എം.പിയുടെ ജന്മനാടുകൂടിയാണു കിനാനൂര്‍ കരിന്തളം. ഖനനം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ കൂടുതലായി അനുഭവിക്കുന്നതും ഇദ്ദേഹത്തിന്റെ നാട്ടുകാര്‍ തന്നെയാണ്. ഖനനത്തിന്റെ പേരില്‍ പല വികസന പദ്ധതികളും പഞ്ചായത്തില്‍ നിന്ന് ഒഴിഞ്ഞു പോയിരുന്നു. യോഗത്തില്‍ എം.പി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്.
       അതേസമയം, ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തു ഭരണസമിതി ഖനനം അനുവദിക്കില്ലെന്ന നിലപാടിലാണ്. ജനങ്ങളുടെ പൊതുവികാരത്തെ മറികടന്നുകൊണ്ടുള്ള ഒരു നിലപാടും ഭരണസമിതി കൈക്കൊള്ളില്ലെന്നു കഴിഞ്ഞ ദിവസം പഞ്ചായത്തു പ്രസിഡന്റ് എ വിധുബാല വ്യക്തമാക്കിയിരുന്നു. ഇന്നു മന്ത്രി വിളിച്ചു ചേര്‍ത്ത യോഗ തീരുമാനമനുസരിച്ചായിരിക്കും ഭാവികാര്യങ്ങള്‍ നിശ്ചയിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  a few seconds ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  39 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  44 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago