എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇന്റര്‍ കോണും മദീന പാഷന്‍ ജില്ലാ സമ്മേളന പ്രഖ്യാപനവും നാളെ
കാസര്‍കോട്: ജില്ലയില്‍ വ്യാപകമായി സംഘടനാ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ജില്ലാ ഇന്റര്‍ കോണും മദീന പാഷന്‍ ജില്ലാ സമ്മേളന പ്രഖ്യാപനവും നാളെ രാവിലെ 10നു കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
രാവിലെ 10നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഇന്റര്‍ കോണ്‍ ലീഡര്‍ സംഗമം സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ആമുഖ പ്രഭാഷണം നടത്തും. ആദ്യ സെഷന്‍ അല്‍ ഇഹ്‌സാന്‍ മജീദ് ബാഖവി കൊടുവള്ളി അവതരിപ്പിക്കും. രണ്ടാം സെഷനില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സലാം ഫൈസി പേരാല്‍ ആമുഖ പ്രഭാഷണം നടത്തും. ഹൈദറലി വാഫി പ്രാസ്ഥാനികം എന്ന വിഷയത്തില്‍ ക്ലാസ് അവതരിപ്പിക്കും.
മൂന്നാം സെഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് ആമുഖ പ്രഭാഷണം നടത്തും. അഹമ്മദ് വാഫി കക്കാട് ഡൈനാമിക് ലീഡര്‍ഷിപ്പ് എന്ന വിഷയം അവതരിപ്പിക്കും. നാലാം സെഷനില്‍ എസ്.കെ.എസ.് എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി ആമുഖപ്രഭാഷണം നടത്തും. റഹിം ചുഴലി ഇഫക്ടീവ് മീറ്റിങ് ആന്റ് ഓഫിസ് മാനേജ്‌മെന്റ് എന്ന വിഷയം അവതരിപ്പിക്കും.
തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളന പ്രഖ്യാപനം സമസ്ത മുശാവറ ജില്ലാ കാര്യദര്‍ശി യു.എം അബ്ദു റഹ്മാന്‍ മുസ്‌ല്യാര്‍ പ്രഖ്യാപനം നടത്തും.
പരിപാടിയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയ ജില്ലാ ഭാരവാഹികള്‍ക്കു സ്വീകരണം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."