HOME
DETAILS
MAL
ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
backup
October 09 2016 | 07:10 AM
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഇരട്ട ചങ്കു'ണ്ടെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഒന്നുമറിഞ്ഞില്ലെന്നു പറഞ്ഞ് വിശുദ്ധനാകാന്‍ ശ്രമിക്കുകയാണെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.
നഗ്നമായ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ വ്യവസായ മന്ത്രി ഇ.പി ജയരാജന് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."