HOME
DETAILS
MAL
ഇന്ത്യക്കാരന് ദുബായില്‍ നമ്പര്‍ പ്ലെയ്റ്റ് സ്വന്തമാക്കിയത് 60 കോടിയ്ക്ക്
backup
October 09 2016 | 11:10 AM
ദുബായ്: ദുബായിലെ ഇന്ത്യന്‍ വ്യവസായി ഇഷ്ട നമ്പര്‍ പ്ലെയ്റ്റ് സ്വന്തമാക്കിയത് 60 കോടിയ്ക്ക്. ബല്‍വീന്ദര്‍ സഹാനിയാണ് തന്റെ കാറിനായി D5 എന്ന ഫാന്‍സി നമ്പര്‍ ഇത്രയും വിലകൊടുത്തു വാങ്ങിയത്.
ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെട്ട നമ്പറാണിത്. ഇത്തരം ഫാന്‍സി നമ്പറുകള്‍ സംഘടിപ്പിക്കുന്നത് തന്റെ വിനോദമാണെന്നാണ് ഇതിനെ കുറിച്ച് സഹാനി പ്രതികരിച്ചത്. കഴിഞ്ഞ തവണ O9 എന്ന ഫാന്‍സി നമ്പറും 45 ലക്ഷം രൂപയ്ക്ക് ഇയാള്‍ സ്വന്തമാക്കിയിരുന്നു.
തന്റെ റോള്‍സ് റോയ്സ് കാറിന് വേണ്ടിയാണ് ഇത്തവണ ഇത്രയും വിലയുള്ള നമ്പര്‍ സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 300 ലധികം പേര് പങ്കെടുത്ത ലേലത്തില്‍ 80 ഫാന്‍സി നമ്പറുകളാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."