HOME
DETAILS
MAL
ഒളിംപിക്‌സിനായി സന്ദര്‍ശകര്‍ ബ്രസീലിലേക്ക് വരേണ്ട: റിവാള്‍ഡോ
backup
May 10 2016 | 21:05 PM
റിയോ ഡി ജനീറോ: ഒളിംപിക്‌സിനായി വിദേശികള്‍ ബ്രസീലിലേക്ക് വരുന്നത് അപകടമാണെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റിവാള്‍ഡോ.കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പില്‍ 17 വയസുള്ള പെണ്‍കുട്ടി മരിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഒളിംപിക്‌സിനായി സന്ദര്‍ശകര്‍ ബ്രസീലിലേക്ക് വരുന്നതിന് മുന്നറിയിപ്പുമായി താരം രംഗത്തെത്തിയത്. ബ്രസീല്‍ അനുദിനം അപകടം പിടിച്ച മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒളിംപിക്‌സിനായി ബ്രസീലിലേക്ക് വരണമെന്ന് കരുതുന്നവര്‍ അതൊഴിവാക്കുന്നതാണ് നല്ലത്. ബ്രസീലില്‍ നിങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്.
വലിയ രീതിയില്‍ ഉള്ള രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്. ദൈവത്തിന് മാത്രമേ ഈ ദുരവസ്ഥയില്‍ നിന്ന് ബ്രസീലിയന്‍ ജനതയെ രക്ഷിക്കാനാവുകയുള്ളൂവെന്ന് റിവാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബ്രസീലില്‍ വലിയ രീതിയിലുള്ള മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. റിയോയില്‍ ഏപ്രിലില്‍ ഉണ്ടായ പൊലിസ് വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 307 പേരാണ് പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇത് രാജ്യത്ത് മൊത്തത്തിലുണ്ടാവുന്ന കൊലപാതകങ്ങളുടെ 20 ശതമാനമാണ്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വലിയ ഭീതിയിലാണ് ബ്രസീല്‍ ജനതയെന്ന് ആംനെസ്റ്റി പറയുന്നു. അതോടൊപ്പം സിക വൈറസും, ടിക്കറ്റ് വില്‍പ്പനയിലെ തണുത്ത പ്രതികരണവും സംഘാടകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."