HOME
DETAILS
MAL
അനധികൃത നിലം നികത്തല്‍; ടിപ്പര്‍ ലോറി പിടിച്ചു
backup
October 09 2016 | 18:10 PM
തൊടുപുഴ: അനധികൃത നിലം നികത്തലിന് മണ്ണുമായി പോയ ടിപ്പര്‍ ലോറി തൊടുപുഴ താലൂക്ക് ഓഫിസിലെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചു.
കുമാരമംഗലം വില്ലേജിലെ ഒലിയിരിപ്പില്‍നിന്നാണ് കെ.എല്‍-36-ബി-3656 നമ്പര്‍ ലോറി സ്‌ക്വാഡ് ലീഡര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ എം.സി ശശികുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
അനന്തരനടപടികള്‍ക്കായി വാഹനം തൊടുപുഴ പൊലിസിന് കൈമാറി. അനധികൃത വയല്‍ നികത്തല്‍, നിര്‍മാണങ്ങള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."