HOME
DETAILS
MAL
തൊഴിലാളി യൂനിയനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമെന്ന് എ.കെ മണി
backup
October 09 2016 | 18:10 PM
മൂന്നാര്‍. ഐ.എന്‍.ടി.യു.സി യുടെ കീഴിലുള്ള സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്റെ വര്‍ക്കേഴ്സ് യൂനിയനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുവെന്ന് യൂണിയന് പ്രസിഡന്റും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ എ.കെ മണി പറഞ്ഞു.
തൊഴിലാളികളുടെ വ്യാജ ഒപ്പിട്ട് യൂണിയന് പണം പിരിക്കുകയാണെന്ന് തല്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നു. യൂനിയനെ അപകീര്ത്തിപ്പെടുന്നവരുടെ മേല്‍ നിയമനടപടികള്‍ സ്വീകരിക്കും. തൊഴിലാളികളുടെ പേരുപയോഗിച്ച് പാര്‍ട്ടിയെ അപകീര്ത്തിപ്പെടുവാന് ശ്രമിക്കുന്നവരുടെ ശ്രമങ്ങളെ ചെറുക്കുമെന്നും കാലാകാലങ്ങളായി തൊഴിലാളികള്‍ക്കു വേണ്ടി നിലകൊള്ളുന്ന യൂണിയന് തുടര്‍ന്നും തൊഴിലാളികള്‍ക്കു വേണ്ടി മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."