ആദിവാസിചൂഷണം തടയാന്‍ ഇടമലക്കുടിയില്‍ ട്രൈബല്‍ ഇന്റലിജന്റ്‌സ് ഓഫിസര്‍മാര്‍
തൊടുപുഴ: ആദിവാസി മേഖലയിലെ ചൂഷണം തടയുകയെന്ന ലക്ഷ്യത്തോടെ ഇടമലക്കുടിയില്‍ ട്രൈബല്‍ ഇന്റലിജന്റ്‌സ് ഓഫിസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ഇടുക്കി ജില്ലാ പൊലിസ് ചീഫ് എ.വി ജോര്‍ജ് അറിയിച്ചു.
ഇടമലക്കുടി ആദിവാസി കുടികളുമായി ബന്ധമുള്ള രണ്ടു വീതം പുരുഷ, വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ക്കാണ് 13 മുതല്‍ ഇതിനായി ചുമതല നല്‍കുന്നത്.ഇടമലക്കുടി ആദിവാസി കോളിനിയില്‍ നരഹത്യ നടന്നുവെന്ന വ്യാജവാര്‍ത്ത അടുത്തനാളില്‍ ഒരു സംഘടന പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ഇടമലക്കുടി നിവാസികള്‍ പൊലിസില്‍ പരാതിയും നല്‍കി. പൊലിസ് അന്വേഷണത്തില്‍ വാര്‍ത്ത വ്യാജമെന്ന് കണ്ടെത്തി സംഘടനക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു.
ഇടമലക്കുടി നിവാസികളെ മനഃപൂര്‍വം കരിതേയ്ക്കാന്‍ ഉദ്ദേശിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാണു പരാതി. ഇതിന്മേല്‍ ശക്തമായ അന്വേഷണം ഉണ്ടാവുമെന്നു പൊലിസ് മേധാവി സൂചിപ്പിച്ചു. ഇടമലക്കുടിയില്‍ ആരെയും കാണാതായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് പൊലിസിനെ തെറ്റിധരിപ്പിച്ചതിനു സംഘടനയുടെ ഭാരവാഹികളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും ജില്ലാ പൊലിസ് മേധാവി സൂചിപ്പിച്ചു. നരഹത്യ സംബന്ധിച്ച് സംഘടന നല്‍കിയ പരാതി പൊലിസ് പിടിച്ചെടുക്കും.
ഇത്തരമൊരു പരാതി നേരിട്ട് ആരും നല്‍കിയിട്ടില്ല. മൂന്നാര്‍ സിഐയാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. ഇടമലക്കുടിയിലെ ആദിവാസി കോളനികളിലേക്കു പുറമെ നിന്ന് എത്തുന്നവരുടെ നീക്കം ട്രൈബല്‍ ഇന്റലിജന്‍ന്റ്‌സ് ഓഫിസര്‍മാര്‍ നിരീക്ഷിക്കും. ഇടമലക്കുടി നിവാസികളുടെ പൂര്‍ണ്ണ വിവരശേഖരണത്തിനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."