ഏകീകൃത സിവില്‍ കോഡിനെതിരേ പ്രതിഷേധ സംഗമം നടത്തി
കോതമംഗലം: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശാനുസരണം കവളങ്ങാട് പഞ്ചായത്തില്‍ തലക്കോട് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എസ്.ടി.യു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.
പുത്തന്‍കുരിശ് ലീഗ് ഹൗസിനു സമീപത്തുനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം തലക്കോട് കവല ചുറ്റി പുത്തന്‍കുരിശില്‍ സമാപിച്ചു. തുടര്‍ന്ന് ലീഗ് ഹൗസില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം മുസലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി പി.എം.എ.കരീം ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് തലക്കോട് ശാഖാ പ്രസിഡന്റ് ടി. പി. അലിയാര്‍ ,യൂത്ത് ലീഗ് നിയോ. മണ്ഡലം കൗണ്‍സില്‍ അംഗം പി.എ.നിഷാദ്, എസ്.ടി.യു മേഖലാ ജന.സെക്രട്ടറി പി.എസ്.ബഷീര്‍, ട്രഷറര്‍ പി.എ.ഷാജഹാന്‍, സെക്രട്ടറി പി.എം സലിം, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളായ അര്‍ഷാദ് വി.എ. ബാവാസ് എന്‍.എം, ആശിഖ് ടി.എസ്, ഹെബിന്‍ എ.എം, സഹദ് എം.എസ്, ഷെമീര്‍ പി.ഇ, അല്‍താഫ് ചെട്ടിയാട്ട്, ഷറഫുദ്ദീന്‍, ഷാഹുല്‍, ഷിയാസ് ടി.കെ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."