യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം: ക്വട്ടേഷന്‍ നല്‍കിയാള്‍ പിടിയില്‍
മട്ടാഞ്ചേരി: പള്ളുരുത്തിയില്‍ യുവാവിനെ ആക്രമിക്കാന്‍ പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാളെ പള്ളുരുത്തി പൊലിസ് അറസ്റ്റു ചെയ്തു.പെരുമ്പടപ്പ് ചാമ്പക്കല്‍ വീട്ടില്‍ സ്റ്റാലിന്‍ (41) ആണ് പൊലിസ് പിടിയിലായത്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം.
പെരുമ്പടപ്പ് കുപ്പക്കാട്ട് വീട്ടില്‍ ജോണ്‍ റോഷന്‍ (23)നെയാണ് കാലടി കേസില്‍ ഉള്‍പ്പെട്ട കാര രതീഷ് എന്ന രതീഷ് (30) എല്‍ദോ (34) അയ്യമ്പുഴ സ്വദേശി ടോണി (24) ഗ്രിന്റേഷ് (29) എന്നിവരുള്‍പ്പെട്ട സംഘം റോഷനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ഹെല്‍മെറ്റിന് തലക്കടിച്ച് വീഴ്ത്തിയ ശേഷം രണ്ടു പേര്‍ പിടിച്ചു നിര്‍ത്തി വലിയ കത്തി ഉപയോഗിച്ച് റോഷന്റെ പിന്നില്‍ കുത്തിയിറക്കുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതികള്‍ ബൈക്കില്‍ കടന്നു കളഞ്ഞിരുന്നു. ഏറെ നേരം രക്തം വാര്‍ന്ന് റോഡരുകില്‍ കിടന്നിരുന്ന റോഷനെ സുഹൃത്തുക്കള്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത് ഒരു വര്‍ഷം മുന്‍പ് റോഷനുമായുണ്ടായ വാക്കുതര്‍ക്കമാണ് പ്രതിക്കു് യുവാവിനോട്
വൈരാഗ്യം തോന്നാന്‍ കാരണം ഇതനുസരിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി നടപ്പാക്കുകയായിരുന്നു ക്വട്ടേഷന്‍ സംഘം മുന്‍കൂര്‍ നിശ്ചയിച്ച പ്രകാരം 10,000 രൂപ സ്റ്റാലിനില്‍ നിന്നും സംഘം വാങ്ങിയിരുന്നു. തന്നെ ആക്രമിച്ച പ്രതികളെ മനസ്സിലാകാതിരുന്ന യുവാവ് കൃത്യമായ വിവരം പൊലിസിന് നല്‍കിയിരുന്നില്ല. കാലടിക്കേസില്‍ പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലിനിടയില്‍ പെരുമ്പടപ്പില്‍ വെച്ചു നടന്ന ആക്രമണം പൊലിസിനോട് സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സനല്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വോഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. പള്ളുരുത്തി സി ഐ കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."