മുഖ്യമന്ത്രിക്ക് വിദ്യാര്‍ഥികളുടെ കത്ത്; പഠിക്കുന്നത് പ്രയോജനപ്പെടുത്താനുള്ള സാഹചര്യമൊരുക്കണം
പെരുമ്പാവൂര്‍: പാഠഭാഗങ്ങളില്‍ തങ്ങള്‍ പഠിക്കുന്നത് ജീവിതത്തില്‍ പ്രയോജനപ്പെടണമെങ്കില്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. തണ്ടേക്കാട് ജമാഅത് എച്ച്.എസിലെആറാം ക്ലാസിലെ വിദ്യാര്‍ഥികളാണ് കത്ത് അയച്ചത് .
ആറാം ക്ലാസിലെഅറബി പാഠ പുസ്തകത്തില്‍ സ്കൂളില്‍ പോകുമ്പോള്‍ ഒരുവിദ്യാര്‍ഥി കാല് വഴുതി പുഴയില്‍ മുങ്ങിപ്പോകുന്നതും മറ്റൊരു സുഹൃത്ത് രക്ഷിക്കുന്നതുമാണ് പാഠ ഭാഗത്തിലുള്ളത്. ഇതില്‍ നീന്തല്‍ പഠിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് നിര്‍ദേശിക്കുന്നുമുണ്ട്.
എന്നാല്‍ ഇന്നത്തെ കാലത്ത് നീന്തല്‍ പഠിക്കുന്നതിന് സാഹചര്യമില്ലന്നും നാട്ടിലെ കുളങ്ങളും തോടുകളും മലിനമാണന്നും സൗകര്യമുള്ള സ്കൂളുകളില്‍ അതിനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ കത്തയച്ചത്.നാട്ടില്‍ മുങ്ങിമരണങ്ങളുംദുരന്തങ്ങളും അധികരിക്കുന്ന സമയത്ത് നീന്തല്‍ പഠിപ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് മാറി മാറി വരുന്ന സര്‍ക്കാര്‍ പറയാറുണ്ടെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമാകാറില്ല .
വിദ്യാലങ്ങള്‍ ഹൈടെക് ആക്കാന്‍ പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ ഇതിനുള്ള സൗകര്യ ഒരുക്കുമെന്ന് ആണ് വിദ്യാര്‍ഥി പ്രതിനിധികളായ റനിയ അന്‍വര്‍,മുഹമ്മദ് സഫ്വാന്, ഫാത്തിമ നൂരിയ, മുഹമ്മദ് അസ്ലം, സഹല്‍ എന്നിവര്‍ പറഞ്ഞു.വിദ്യാഭ്യാസ മന്ത്രി, എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും കത്തയച്ചട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."