സാമൂഹ്യ സേവനരംഗത്ത് പുതിയ കാല്‍വപ്പുമായി മൂവാറ്റുപുഴ നഗരസഭ
മൂവാറ്റുപുഴ : അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായവര്‍ക്കായി പാര പ്ലീജിയ ക്യാംപ് സംഘടിപ്പിച്ച് സാമൂഹ്യ സേവനരംഗത്ത് പുതിയ കാല്‍വപ്പുമായി മൂവാറ്റുപുഴ നഗരസഭ. തിങ്കളാഴ്ചരാവിലെ 10 ന് ടൗ ണ്‍യു.പി. സ്‌കൂളിലാണ്ശരീരത്തിന്റെ അരയ്ക്ക് താഴെ തളര്‍ച്ച ബാധിച്ച് കിടപ്പിലായവര്‍ക്കായി പാരപ്ലീജിയ ക്യാംപ് (കാരുണ്യസ്പര്‍ശം) സംഘടിപ്പിക്കുന്നത്.
ദിനചര്യക്ക് പോലും പരാശ്രയം വേണ്ടിവരുന്നവരുടെ അവസ്ഥ മനസ്സിലാക്കി മാനസിക ഉല്ലാസത്തിനും ജീവിതനിരാശയില്‍ നിന്നും മോചനം നല്‍കി,ചെയ്യുവാന്‍ കഴിയു ന്നതരത്തില്‍ കൈത്തൊഴിലുകള്‍ ചെയ്യുവാനായി പ്രോത്സാഹനം നല്‍കുവാനുമാണ് ക്യാമ്പ്‌നടത്തുന്നത്. ഇവര്‍ നിര്‍മ്മിക്കു ന്നഉല്‍പ്പങ്ങള്‍ വില്‍പ്പന സാഹചര്യം ഒരുക്കുതിനായുള്ള ഒരു പദ്ധതിക്കുംനഗരസഭ വിഭാവനം ചെയ്യുന്നുണ്ടന്ന് ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരനും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ സഹീറും അറിയിച്ചു. ഇതിനായി ഈ വര്‍ഷം 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
ഇവരുടെ വീടുകളില്‍ പാലിയേറ്റീവ് പ്രവര്‍ത്തകരും ഡോക്ടര്‍മാരും എത്തി മരുന്നുനല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുത്. 65 വയസ്സ് കഴിഞ്ഞ നഗരത്തിലെ എല്ലാ രോഗികള്‍ക്കുമായി 15 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് മാസത്തില്‍ രണ്ട് പ്രാവശ്യം ഡോക്ടറും ആവശ്യത്തിന് മരുന്നും നല്‍കു ന്നപദ്ധതിയും ആരംഭിക്കുകയാണെന്ന് എം.എ സഹീര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10ന് എം.എ സഹീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ക്യാംപിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."