പൊക്കാളി പാടങ്ങളില്‍ ഉപ്പുവെള്ളം കയറ്റുന്നുവെന്ന്
പള്ളുരുത്തി: പൊക്കാളി പാടശേഖരങ്ങളില്‍ നിശ്ചിത സമയത്തിനു മുന്‍പായി ഉപ്പുവെള്ളം കയറ്റുന്നതായി നെല്‍ കര്‍ഷകരുടെ പരാതി. ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലെ കര്‍ഷകരാണ് പരാതി ഉന്നയിക്കുന്നത്. ആറു മാസം വീതം നെല്‍ക്കൃഷിയും,മത്സ്യകൃഷിയും ചെയ്യണമെന്നതാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അതു പ്രകാരം നവംമ്പര്‍ 15 നു മുന്‍പായി പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറ്റുന്നതിനോ, ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി തുടങ്ങുന്നതിനോ വിലക്കുള്ളതാണ്.
ചെല്ലാനം കണ്ടകടവ് പാടശേഖരത്തില്‍ പന്ത്രണ്ടു മാസവും ചെമ്മീന്‍ കൃഷി നടക്കുന്നതിനാല്‍ ഉപ്പുവെള്ളം മൂലം സമീപത്തെ വീടുകള്‍ ജീര്‍ണ്ണിക്കുകയാണ്.വീടിന്റെ ഇഷ്ടികകള്‍ ഉപ്പുമൂലം പൊടിഞ്ഞു കൊണ്ടിരിക്കയാണ് .കണ്ടകടവ് മേഖലയില്‍ 560 ഏക്കര്‍ നിലത്ത് പൊക്കാളി കൃഷി നടത്തേണ്ടതാണെങ്കിലും പാലിക്കപ്പെടുന്നില്ലായെന്നാണ് നെല്‍കര്‍ഷകരുടെ പരാതി. നവംബര്‍ 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് മത്സ്യകൃഷിക്കായി സമയം അനുവദിച്ചിരിക്കുന്നത്. ബാക്കി സമയങ്ങളില്‍ പൊക്കാളി കൃഷിയുമെന്ന നിര്‍ദ്ദേശമാണ് ലംഘിക്കപ്പെടുന്നത്.
പ്രശ്ന പരിഹാരം തേടി നെല്‍കര്‍ഷകര്‍ കൃഷിമന്ത്രിക്കും, ആര്.ഡി.ഒക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."