കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: യു.ഡി.എഫ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നുവെന്ന് ജോയ്‌സ് ജോര്‍ജ്ജ്
ചെറുതോണി: വസ്തുതാപരമായി പ്രശ്‌നങ്ങളെ സമീപിച്ച് തെറ്റുതിരുത്താന്‍ തയ്യാറാകാതെ യു.ഡി.എഫ് ഇപ്പോഴും ജനവഞ്ചന തുടരുകയാണെന്നും ഹര്‍ത്താല്‍ അപഹാസ്യവും, കുടിയേറ്റ ജനതയോടുള്ള വെല്ലുവിളിയാണെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
വസ്തുതകള്‍ മറച്ചു വച്ചും തെറ്റിദ്ധരിപ്പിച്ചും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ കര്‍ഷകരുടേയും, ഇതര ജനവിഭാഗങ്ങളുടേയും താല്‍പര്യങ്ങള്‍ക്കെതിരാണ്.
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്ന് വാശിപ്പിടിച്ച യു.പി.എ ഗവണ്‍മെന്റ് 2013 നവംബര്‍ 13 ന് ജില്ലയിലെ 47 വില്ലേജുകള്‍ ഉള്‍പ്പെടെ പശ്ചിമഘട്ടത്തിലാകെ 4152 വില്ലേജുകളെ ഇ.എസ്.എ ആയി കണക്കാക്കി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 5-ാം വകുപ്പു പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടായപ്പോള്‍ 16.11.2013 ലും 20.12.2013 ലും ഓഫീസ് മെമ്മോറാണ്ടങ്ങള്‍ ഇറക്കിയിരുന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിലെ 5-ാം വകുപ്പു പ്രകാരം ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കി
തുടര്‍ന്ന് ഉമ്മന്‍ വി. ഉമ്മന്‍ സമിതി റിപ്പോര്‍ട്ടു കൂടി ഉള്‍പ്പെടുത്തികൊണ്ട് 2014 മാര്‍ച്ച് 10 ന് കരടു വിജ്ഞാപനം പുറപ്പെടുവിച്ചു.
കരട് വിജ്ഞാപനം അനുസരിച്ച് പരിസ്ഥിതി സംരക്ഷണ നിയമം 5-ാം വകുപ്പു പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും, കേരളത്തിലെ 123 വില്ലേജുകളും ഇ.എസ്.എ ആയി തുടരുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം ചെയ്തിരുന്ന സംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തമാക്കിയിരുന്നു. ഈ വിജ്ഞാപനങ്ങളും ഓഫീസ് മെമ്മോറാണ്ടങ്ങളും പുറപ്പെടുവിക്കുന്നതിന് സാഹചര്യമായി യു.പി.എ ഗവണ്‍മെന്റ് ചൂണ്ടിക്കാണിച്ചിരുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിലനിന്നിരുന്ന ഗോവ ഫൗണ്ടേഷന്‍ വാദിയായ കേസാണ്.
കോടതി വ്യവഹാരങ്ങളില്‍ തളച്ചിട്ട് കസ്തൂരിരംഗന്‍ വിഷയം വീണ്ടും സങ്കീര്‍ണ്ണമാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. കോന്നിയിലെ 25 ഏക്കര്‍ സ്ഥലത്ത് ഖന അനുമതി നിരോധിച്ചതിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നത് അപഹാസ്യമാണെന്ന് മാത്രമല്ല, അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്ന ആത്മാഭിമാനമുള്ള കുടിയേറ്റ ജനതയോടുള്ള വെല്ലുവിളി കൂടിയാണെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."