പൂഞ്ഞാറിലെ തോല്‍വി; അച്ചടക്ക നടപടിക്ക് ഒരുങ്ങി സി.പി.എം
ഈരാററുപേട്ട : പൂഞ്ഞാറില്‍ ജയിക്കേണ്ടത് അഭിമാനപ്രശ്‌നമാണെന്നു പിണറായി വിജയന്‍ നേരിട്ടെത്തി പറഞ്ഞിട്ടും ചെവിക്കൊള്ളാതിരുന്ന പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റി നേതാക്കള്‍ക്കെതിരേ സി.പി.എമ്മില്‍ അച്ചടക്ക നടപടിക്കു സാധ്യത.
ഇതേ സമയം മുന്‍ ബ്രാഞ്ച് സെക്രട്ടറി നസീര്‍ വധക്കേസിലെ പ്രതികള്‍ക്കു മുന്‍ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിടനാട്ടില്‍ സ്വീകരണം നല്‍കീയതു പാര്‍ട്ടിയില്‍ വിഭാഗിയത രൂക്ഷമാണെന്ന വ്യക്തമാക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ട ഇവര്‍ക്കു സ്വീകരണം ഒരുക്കിയതു പാര്‍ട്ടി നേതൃത്വത്തോടുള്ള വെല്ലുവിളിയായാണ് നേതൃത്വം കാണുന്നത്.
അഹമ്മദ് കുരിക്കള്‍ നഗര്‍ തകര്‍ത്ത സംഭവത്തില്‍ ഈരാററുപേട്ട മുന്‍സിപ്പല്‍ ചെയര്‍മാനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പൂഞ്ഞാറിലെ തോല്‍വി സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തി സൃഷ്ടിച്ചിരിക്കേ സി.പി.എം ഏരിയാ നേതൃത്വം അച്ചടക്ക ഭീഷണിയുടെ നിഴലിലാണ്.
വ്യക്തമായ ആധിപത്യം സി.പി.എമ്മിനു മണ്ഡലത്തിലുണ്ടായിരിക്കേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി ജോസഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതു നിസാരമായല്ല നേതൃത്വം കാണുന്നത്. രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ജോര്‍ജ്കുട്ടി ആഗസ്തിയെക്കാള്‍ 10,000 വോട്ടുകള്‍ പിന്നിലായിരുന്നു പി.സി ജോസഫിന്റെ സ്ഥാനം. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മുതിര്‍ന്ന സി.പി.എം നേതാക്കള്‍ പരോക്ഷമായി പി.സി ജോര്‍ജിനു വേണ്ടി പ്രവര്‍ത്തിച്ചതായി അണികള്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ പ്രചാരണത്തിന് ഇറങ്ങാന്‍ ഡമോക്രാറ്റിക് കേരള കോണ്‍ഗ്രസിന്റെ നാമമാത്ര പ്രാദേശിക നേതാക്കളാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ഇവര്‍ പ്രചാരണത്തിന് ആളില്ലാത്ത കാര്യം സി.പി.എമ്മുമായി പങ്കുവച്ചിരുന്നു.പൂഞ്ഞാറില്‍ ജയിക്കേണ്ടത് അഭിമാനപ്രശ്‌നമാണെന്നു പിണറായി വിജയന്‍ നേരിട്ടെത്തി പറഞ്ഞിട്ടും ചെവിക്കൊള്ളാതിരുന്നതിന്റെ കാരണങ്ങളെക്കുറിച്ചു പ്രവര്‍ത്തകര്‍ സുഖകരമല്ലാത്ത വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."