തടിമില്ലിലെ യന്ത്രത്തിനിടയില്‍ കുടുങ്ങി കൈവിരലുകള്‍ അറ്റു
അമ്പലപ്പുഴ: തടി അറുക്കുന്നതിടയില് യന്ത്രത്തിനിടയില്‍ കൈ കുടുങ്ങി മധ്യവയസ്ക്കന്റെ കൈവിരലുകള്‍ അറ്റു. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുറക്കാട് പഞ്ചായത്ത് പായല്‍ കുളങ്ങര ഇരുപത്തി അഞ്ചില്‍ വീട്ടില്‍ ശ്യാമളന് (56) നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിലും പവേശിപ്പിച്ചത്.
നീര്ക്കുന്നംഭാഗത്ത് പ്രവര്ത്തിയ്ക്കുന്നതടി മില്ലിലെ ജീവനക്കാരനായ ഇയാള്‍ യന്ത്രത്തിലേക്ക് തടി തള്ളികയറ്റുന്നതിടയില് ഇടതു കൈപ്പത്തിയന്ത്രത്തില് ഘടിപ്പിച്ചിരുന്ന വാളിനിടയില്‍ കുടുങ്ങുകയും രണ്ട് വിരലുകള്‍ മുറിഞ്ഞു തൂങ്ങുകയുമായിരുന്നു. തുടര്‍ന്നു മില്ലിലെ മറ്റു ജീവനക്കാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."