റോഡുകളുടെ തകര്‍ച്ച; സമാന്തരപാതകളില്‍ നടുവൊടിയും യാത്ര
മണ്ണഞ്ചേരി: ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് പിന്നാലെ സമാന്തരപാതകളും തകര്‍ന്നുതുടങ്ങി. പൂര്‍ണമായും തകര്‍ന്നടിഞ്ഞിരുന്ന ദേശീയപാതയിലെ മരണക്കുഴികളില്‍ പെടാതെ ചെറുവാഹനങ്ങളടക്കം യാത്രചെയ്തിരുന്ന സമാന്തരപാതകളിലാണ് ദുരവസ്ഥ.
നഗരത്തില്‍ നിന്നും വടക്കോട്ടുള്ള ചാത്തനാട് - പാര്‍ത്ഥന്‍ കവലറോഡ്, കലവൂര്‍ - മാരാരിക്കുളം റോഡ്,ദേശീയ പാതയിലെ കെ.എസ്.ഡി.പി ജംങ്ഷനില്‍ നിന്നും ആലപ്പുഴ - തണ്ണിര്‍മുക്കം പാതയ്ക്ക സമാന്തരമുള്ള വലിയകലവൂര്‍ - തമ്പകച്ചുവട് റോഡ്,കൃഷ്ണപിള്ള - നേതാജി റോഡ്, പൂങ്കാവ്പള്ളി റോഡ്, റോഡ്മുക്ക് - അസ്പിന്‍വാള്‍ റോഡ്,ഉദയാ - ബീച്ച് റോഡ്,സര്‍വ്വോദയപുരംറോഡ്, ബര്‍ണാഡ് - സര്‍വ്വോദയപുരം റോഡ്,മാരന്‍കുളങ്ങര - വളവനാട് റോഡ്,എ.എസ്.കനാലിന് സമാന്തരമായുള്ള റോഡ് എന്നിവയാണ് പൂര്‍ണമായും തകര്‍ന്നനിലയിലായറോഡുകള്‍.
ഇവയില്‍ ചിലറോഡുകളിലൂടെ ബസ് സര്‍വ്വീസ് നടത്തുന്നവയാണ്. നിരവധി സ്‌കൂള്‍ ബസുകളടക്കം സഞ്ചരിക്കുന്ന ഈ പാതകളുടെ നിലവിലെ ശോച്യാവസ്ഥയ്ക്ക് അടിയന്തിരപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."