കല്ലട ജലോത്സവം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുണ്ടറ: സംസ്ഥാനത്തെ ശ്രദ്ധേയമായ ജലോത്സവങ്ങളില്‍ ഒന്നായ കല്ലട ജലോത്സവം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കല്ലടയാറ്റിലെ മുതിരപ്പറമ്പ് കാരൂത്തറ കടവ് നെട്ടായത്തില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി സംഘാടകസമിതി അറിയിച്ചു.
ആറ് ചുണ്ടന്‍വള്ളങ്ങള്‍, ഇരുട്ടുകുത്തി എ ഗ്രേഡ് -3, ബി ഗ്രേഡ്-4, വെപ്പ് എ-2, ബി-2 ഉള്‍പ്പെടെ 19 വള്ളങ്ങള്‍ മത്സരരംഗത്തുണ്ട്. ഇന്ന് വൈകുന്നേരം 4ന് ഇടിയക്കടവില് നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കാരൂത്തറ കടവില്‍ എത്തുമ്പോള്‍ ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ജലമേള മന്ത്രി കെ.രാജുവും ജലഘോഷയാത്ര കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മയും ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ അധ്യക്ഷനാകും. എം.എല്‍.എ മാരായ ആര്.രാമചന്ദ്രന്, എം.നൗഷാദ്, ഐഷാപോറ്റി, കെ.ബി ഗണേഷ് കുമാര്‍, ജി.എസ് ജയലാല്‍, എന്‍.വിജയന് പിള്ള, എം. മുകേഷ്, മുല്ലക്കര രത്നാകരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, മേയര്‍ പി.രാജേന്ദ്രബാബു, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു കരുണാകരന്, എന്‍.വിജയന്, എസ്.മഞ്ജു, മില്‍മ മേഖല ചെയര്മാന് കല്ലട രമേശ്, മുന്‍ എം.പി കെ.എന്‍ ബാലഗോപാല്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ ഗോപന് തുടങ്ങിയവര്‍ സംസാരിക്കും.
3.03ന് കളിവള്ളങ്ങളുടെ ഹീറ്റസ് മത്സരം ആരംഭിക്കും. 4.30ന് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.സോമപ്രസാദ് വിതരണം ചെയ്യും. എന്‍.കെ പ്രേമചന്ദ്രന് എം.പി ബോണസ്സ് വിതരണം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."