മാധ്യമങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണം അവസാനിപ്പിക്കണം: കെ.ജെ.യു
പോത്തന്‍കോട്: മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ ഒരു കൂട്ടം അഭിഭാഷകര്‍ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂ്ിയന്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന ഈ അനീതി വച്ചു പൊറുപ്പിക്കാന്‍ കഴിയാത്തതാണെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുമേലുള്ള അതിക്രമം തടയേണ്ടതാണെന്നും ഇക്കാര്യത്തില്‍ കോടതി തന്നെ മുന്‍കൈ എടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ദേശീയ സമിതി അംഗം യു.വിക്രമന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ബി.എസ്. ഇന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ ക്ഷേമത്തിനു നീക്കി വച്ച തുക ഉപയോഗിച്ച് ക്ഷേമ ബോര്‍ഡു രൂപീകരിക്കാന്‍ സര്‍ക്കാര്‍ അമാന്തിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."