HOME
DETAILS
MAL
കാറില്‍ തട്ടി നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
backup
October 09 2016 | 18:10 PM
കൊട്ടാരക്കര: കാറില്‍ തട്ടി നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കടയ്ക്കല്‍ ആന്സിമന്സില് (ചരുവിളപുത്തന്‍വീട്ടില്‍) റജീം(25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുബിന്, തുളശീധരന് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തരയോടെ എം.സി.റോഡില്‍ ഇഞ്ചക്കാടിന് സമീപത്തായിരുന്നു അപകടം. പെരുമ്പാവൂരില്‍ തടി ഇറക്കിയശേഷം തിരികെ വരുമ്പോള്‍ ഇഞ്ചക്കാടിന് സമീത്തു വെച്ച്എതിരെ വന്ന കാറില്‍ തട്ടിയ ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് , വൈദ്യുത പോസ്റ്റും തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു.
കാര്‍ യാത്രികര്‍ക്ക് പരുക്കില്ല. ഓടികൂടിയ നാട്ടുകാരാണ് ലോറിയിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. ആന്‍സിയാണ് റജീമിന്റെ ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."